Home Newspool ഹെന്റെ സുരേന്ദ്ര, തള്ളുമ്പോ ഒരു മയമൊക്കെ വേണ്ടേ, ഇത് ഒരുമാതിരി കേന്ദ്ര സർക്കാരിന്റെ ഉള്ളിവില പോലെ...

ഹെന്റെ സുരേന്ദ്ര, തള്ളുമ്പോ ഒരു മയമൊക്കെ വേണ്ടേ, ഇത് ഒരുമാതിരി കേന്ദ്ര സർക്കാരിന്റെ ഉള്ളിവില പോലെ ആയല്ലോ

SHARE

ഊഹിച്ച് ആരോപണം ഉന്നയിക്കുന്നവരിൽ മഹാനവർകളാണ് കെ സുരേന്ദ്രൻ. ബിജെപിയുടെ സംസ്ഥന പ്രസിഡന്റ്തലേ ദിവസം രാത്രി കാണുന്ന സ്വപ്നം പുള്ളി ഉടൻ കുറിച്ചുവെക്കും. എന്നിട്ട് പിറ്റേന്ന് രാവിലെ പത്രക്കാരെ വിളിച്ചുകൂട്ടും. വലിയ കണ്ടുപിടുത്തമെന്ന മട്ടിൽ കുറെ വെള്ളക്കടലാസും പിടിച്ച് ഗീർവാണം മുഴക്കും. ഒടുവിൽ ഒരു കാര്യം പറയും. മുഖ്യമന്ത്രി രാജി വെക്കണം എന്ന പതിവ് പല്ലവി. ഏറ്റുപിടിക്കാൻ പ്രതിപക്ഷ നേതാവ് ചെന്നിത്തല ഉള്ളത്കൊണ്ട് തലയും പൊക്കിപ്പിടിച്ച് നടക്കുകയും ചെയ്യും. ചില ദിവസങ്ങളിൽ സുരേന്ദ്രൻ ഒരൊറ്റ തള്ളലാണ്. അതുമാതിരി ഒരു തള്ളാണ് വെള്ളിയാഴ്ച ചീറ്റിപ്പോയത്.
തള്ള് ചിലരൊയൊന്നും ആയിരുന്നില്ല. ആരെങ്കിലും കേട്ടാൽ ഞെട്ടിപ്പോകുന്നതുതന്നെ. പക്ഷെ തള്ളിന്റെ ശക്തിയിൽ ശക്തിയിൽ യാഥാർഥ്യം മനസിലാക്കാൻ മറന്നുപോയി. ഇതായിരുന്നു ആ തള്ള്. ഇതിനൊപ്പം തന്നെ പുതിയ ഒരു ആരോപണം കൂടി സുരേന്ദ്രന്‍ തൊടുത്തുവിട്ടു. രണ്ട് മാസത്തോളം മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന 2.25 ലക്ഷം രൂപ വില വരുന്ന ആപ്പിള്‍ വാച്ച് എവിടെപ്പോയെന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. രണ്ട് മാസം വരെ മുഖ്യമന്ത്രി ആ വാച്ച് കെട്ടിയിരുന്നെന്നും ബംഗാളിന് സമാനമായ വിമര്‍ശനം ഉയര്‍ന്നുവരുമെന്ന് പറഞ്ഞപ്പോളാണല്ലോ ആ വാച്ച് ഒഴിവാക്കിയത് എന്നുമായിരുന്നു സുരേന്ദ്രന്റെ തള്ള്.
എന്നാല്‍ സുരേന്ദ്രന്റെ ഈ ആരോപണം പച്ചക്കള്ളമാണെന്ന് തെളിവുകൾ സഹിതം പുറത്തുവന്നുകഴിഞ്ഞു. കാരണം അമേരിക്കന്‍ ടെക്ക് ഭീമന്‍മാരായ ആപ്പിള്‍ ഇതുവരെ 2.25 ലക്ഷം രൂപയുടെ ആപ്പിള്‍ വാച്ച് ഇറക്കിയിട്ടില്ലെന്നതാണ് സത്യം. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ സീരീസ് 6 ന് പോലും ഒരു ലക്ഷത്തില്‍ താഴെയാണ് വിലയുള്ളത്. ഇ സി .ജി സംവിധാനവും ജി പി എസും സെല്ലുലാറും ഗോള്‍ഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കേസുമുള്ള ഈ സീരിന്റെ വില 80000 രൂപയില്‍ താഴെയാണ്. 50000 ത്തില്‍ താഴെയാണ് തൊട്ടുമുന്‍പുള്ള സീരീസ് 5 മോഡലുകളുടെ വില.
രണ്ട് മാസം മുന്‍പ് വരെ ആപ്പിളിന്റെ 2.25 ലക്ഷം രൂപ വിലയുള്ള വാച്ച് മുഖ്യമന്ത്രി ഉപയോഗിച്ചന്നാണ് സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ ആപ്പിളിന്റെ വെബ്‌സൈറ്റില്‍ കയറി നോക്കുന്നവര്‍ക്ക് 2.25 ലക്ഷത്തിന് ആപ്പിള്‍ പുറത്തിറക്കിയ വാച്ച് കാണാനാവില്ല. 2.25 ലക്ഷമൊന്നൊക്കെ ഒരു ഓളത്തില്‍ തള്ളുന്നതിന് മുന്‍പ് വിലയൊക്കെയൊന്ന് നോക്കേണ്ടേ എന്നാണ് സുരേന്ദ്രനോട് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ഇതൊരുമാതിരി കേന്ദ്രസർക്കാരിന്റെ ഉള്ളിവില പോലെ ആയല്ലോ എന്ന് ചോദിക്കുന്നവരും കുറവല്ല. ബീഫിനെ ഉള്ളിയാക്കിയ സുരേന്ദ്രന് ഇതൊക്കെ എന്ത് എന്ന ചോദിക്കുന്നവരും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.