Home Newspool വൈരുധ്യങ്ങളുടെ റിമാൻഡ് റിപ്പോർട്ട്, ശിവശങ്കറിനെതിരായ ഇ ഡി നീക്കം ദുർബലം

വൈരുധ്യങ്ങളുടെ റിമാൻഡ് റിപ്പോർട്ട്, ശിവശങ്കറിനെതിരായ ഇ ഡി നീക്കം ദുർബലം

SHARE

കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റം ചുമത്തി എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ മൊത്തം വൈരുധ്യങ്ങൾ. റിമാൻഡ് റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് 2019 ഏപ്രിലിലാണ് സ്വപ്നയുടെ ആവശ്യപ്രകാരം ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുനൽകാൻ ആവശ്യപ്പെട്ട് ശിവശങ്കർ കസ്റ്റംസ് ഓഫീസറെയും എയർപോർട്ട് ടെർമിനൽ മാനേജരെയും വിളിച്ചതെന്നാണ്. ഇക്കാര്യം ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റിൽ ഉണ്ടെന്നും ഇത് ചോദിച്ചപ്പോൾ ശിവശങ്കർ സമ്മതിക്കില്ലെന്നും ഇ ഡി റിമാൻഡ്സ റിപ്പോർട്ടിൽ പറയുന്നു. അതേസമയം നയതന്ത്ര ബാഗേജിൽ സ്വർണം ഉണ്ടായിരുന്നോ എന്ന കാര്യത്തിലാകട്ടെ ഇതുവരെയായിട്ടും ഒരു സ്ഥിരീകരണവുമില്ല. ഇത് സംബന്ധിച്ച് എയർപോർട്ട് മാനേജരെയോ കസ്റ്റംസ് ഉദ്ദ്യോഗസ്ഥരെയോ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

മാത്രമല്ല അന്ന് ആരും അന്ന് ബാഗേജ് പരിശോധിച്ചതുമില്ല. അത് സ്വർണക്കടത്തിന് വേണ്ടി നടത്തിയ പരീക്ഷണമാണെന്ന് സംശയമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്. അതായത് ആ ബാഗിൽ സ്വർണം ഉണ്ടായിരുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് തന്നെ നിശ്ചയവുമില്ല, ഉറപ്പുമില്ല. 2019 ഏപ്രിലിൽ സ്വപ്ന കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായിരുന്നു. നേരത്തെ പലതവണ നയതന്ത്ര പ്രതിനിധിക്ക് ബാഗേജ് വന്നിട്ടുണ്ട്. അത് സാധാരണയായി നടക്കാറുളളതാണ്. സ്വർണ്ണം പിടികൂടിയത് ഇത്തവണ വന്ന ബാഗേജിൽ നിന്നാണ്. ആ ബാഗേജ് വിട്ടുനൽകാൻ ശിവശങ്കർ വിളിച്ചതായി പറയുന്നുമില്ല.. കസ്റ്റംസ് പറഞ്ഞത് ആ ബാഗേജ് വിട്ടുനൽകാൻ ഇടപെടണമെന്ന് സ്വപ്ന ആവശ്യപ്പെട്ടെന്നും എന്നാൽ ശിവശങ്കർ തയ്യാറായില്ലെന്നുമാണ് ഇ ഡി തന്നെ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.