Home Newspool കൈരളി ടിവിയെ വിലക്കിയ വി മുരളീധരന്റെ നടപടി കടുത്ത വിവേചനം, അംഗീകരിക്കാനാകില്ല: പത്രപ്രവർത്തക യൂണിയൻ

കൈരളി ടിവിയെ വിലക്കിയ വി മുരളീധരന്റെ നടപടി കടുത്ത വിവേചനം, അംഗീകരിക്കാനാകില്ല: പത്രപ്രവർത്തക യൂണിയൻ

SHARE

കേരളത്തിലെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറെ കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ പ്രതികരണം തേടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ സമീപിച്ച കൈരളി, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളിലെ ദൃശ്യമാധ്യമപ്രവര്‍ത്തകരെ തടഞ്ഞ നടപടി വിവേചനമാണെന്നും ഇത്തരം സമീപനം അംഗീകരിക്കാനാകില്ലെന്നും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി യൂണിറ്റ് പ്രസ്താവനയിൽ പറഞ്ഞു. കടുത്ത വിവേചനമാണ് മുരളീധരന്റെ ഓഫീസില്‍ നിന്നും മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടിവന്നു. അകത്തേയ്ക്കു പ്രവേശിക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ക്കു മടങ്ങിപ്പോവേണ്ടി വന്നു. അതേസമയം, ഒപ്പമുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം ലഭിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസില്‍ നിന്നുണ്ടായ ഈ വിവേചനപരമായ സമീപനത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. മാധ്യമങ്ങളോടു പ്രതികരിക്കണമോ വേണ്ടയോ എന്നു നിശ്ചയിക്കേണ്ടതു അങ്ങയുടെ വ്യക്തിപരമായ സ്വാതന്ത്ര്യവും നിര്‍ണയാവകാശവുമാണെന്നിരിക്കിലും ഒരേസമയത്തു വന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തിയത് വിവേചനമാണെന്ന് ഞങ്ങള്‍ കരുതുന്നു. ആയതിനാല്‍, വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കുക എന്ന ജോലിയുടെയും ഉത്തരവാദിത്വത്തിന്റെയും ഭാഗമായി സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് അങ്ങയുടെ ഓഫീസിന്റെ ഭാഗത്തു നിന്നുണ്ടായ പക്ഷപാതപരമായ സമീപനത്തില്‍ ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. ഭരണഘടനാപരമായ ഒരു പദവി വഹിക്കുന്ന അങ്ങയില്‍ നിന്നും ഭരണഘടനാനുസൃതമായ കടമ തന്നെ നിര്‍വഹിക്കുന്ന മാധ്യമങ്ങളോടുള്ള വിവേചനം പ്രതീക്ഷിച്ചതല്ല- യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂണിയന്‍ വി മുരളീധരന് കത്തയച്ചതായും പ്രസിഡന്റ് പി മിജി ജോസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.