Home Newspool ആരോഗ്യസേതു ആപ്പോ…? ആരാണ് കണ്ടുപിടിച്ചതെന്നറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ആരോഗ്യസേതു ആപ്പോ…? ആരാണ് കണ്ടുപിടിച്ചതെന്നറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

SHARE

കൊവിഡ് ട്രാക്ക് ചെയ്യാനും രോഗവ്യാപനം കുറക്കാനുമായി കൊണ്ടുവന്ന ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതാരാണെന്ന് അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ആരാണ് ആപ്പ് കണ്ടുപിടിച്ചതെന്ന് അറിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ആരോഗ്യസേതു ആപ്പിലെ വിവരപ്രകാരം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ഐ ടി മന്ത്രാലയവുമാണ് ആപ്പ് വികസിച്ചതെന്നാണ് ഉള്ളത്. എന്നാല്‍ വിവരാവകാശ അപേക്ഷയില്‍ ഇക്കാര്യം അറിയില്ലെന്നാണ് മന്ത്രാലയം മറുപടി നല്‍കിയത്. ആരോഗ്യസേതു ആപ്പില്‍ ഗുരുതര സുരക്ഷാ വീഴ്ചയുള്ളതായി നേരത്തെ ഫ്രഞ്ച് എത്തിക്കല്‍ ഹാക്കറായ റോബര്‍ട്ട് ബാപ്പിസ്റ്റ് വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ ബഹുഭൂരിഭാഗം ഉപഭോക്താക്കളുടെ സ്വകാര്യത അപകടത്തിലാണെന്നും നേരിട്ട് ബന്ധപ്പെട്ടാൽ വീഴ്ചകൾ അറിയിക്കാമെന്നും റോബർട്ട് ബാപ്റ്റിസ്റ്റ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതാരാണെന്ന് അറിയില്ലെന്ന് കേന്ദ്രസർക്കാർ തന്നെ പറയുന്നത്.
എന്നാല്‍ മന്ത്രാലയത്തിന്റെ മറുപടി തൃപ്തികരമല്ലെന്നും വിശദീകരണം നല്‍കണമെന്നും ദേശീയ വിവരാവകാശ കമ്മീഷന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസും കമ്മീഷന്‍ സര്‍ക്കാരിന് അയച്ചിട്ടുണ്ട്. ഉപഭോക്താക്കളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമാണെന്നും എന്‍ക്രിപ്റ്റഡ് ആയാണ് സൂക്ഷിക്കുന്നതെന്നുമാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം.
സ്പ്രിങ്കളറിനെപ്പറ്റി അടിക്കടി ആരോപണം ഉയർത്തുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയൊന്നും പക്ഷെ ആരോഗ്യസേതു ആപ്പിന്റെ കാര്യത്തിൽ ഒരക്ഷരവും മിണ്ടുന്നില്ല. ഇതേ കൂട്ടർ തന്നെയാണ് കേരളത്തിലെ സർക്കാരിനെതിരെ ഉറഞ്ഞുതുള്ളിയതും. കേന്ദ്രസർക്കാർ രേഖാമൂലം നൽകിയ പുതിയ വെളിപ്പെടുത്തലിൽ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. രാജ്യമൊട്ടുക്ക് പ്രതിഷേധം ഉയരുമ്പോൾ ബിജെപിയും കോൺഗ്രസും കടുത്ത മൗനം പാലിക്കുകയാണ്. കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ മെയ് ഒന്നുമുതൽ ആരോഗ്യസേതു ആപ്പ് കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.