Home Politics ഷാജിയുടെ കുരുക്ക് മുറുകി, നാല് വര്‍ഷമായി ഒരു നികുതിയും അടച്ചിട്ടില്ലെന്ന് കണ്ടെത്തി, ഇ ഡി ചോദ്യം...

ഷാജിയുടെ കുരുക്ക് മുറുകി, നാല് വര്‍ഷമായി ഒരു നികുതിയും അടച്ചിട്ടില്ലെന്ന് കണ്ടെത്തി, ഇ ഡി ചോദ്യം ചെയ്യൽ പത്തിന്

SHARE

കോഴപ്പണം ഉപയോഗിച്ച് ആഡംബര വസതി നിർമിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വലയിലായമുസ്ലിംലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജി നികുതിവെട്ടിപ്പ് നടത്തിയതായും കണ്ടെത്തി. കഴിഞ്ഞ നാല് വര്‍ഷമായി ഒരു നികുതിയും അടച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കെട്ടിട നിര്‍മാണം ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോർപറേഷൻ അധികൃതർ തള്ളും. പുതിയ കണ്ടെത്തൽ കൂടി പുറത്തുവന്നതോടെ കെ എം ഷാജിയുടെ കുരുക്ക് മുറുകുന്നു. 5200 ചതുരശ്ര അടി വിസ്‌തീർണമുള്ള കോഴിക്കോട്ടെ വീട് അനുമതിയില്ലാതെയാണ് നിർമിച്ചതെന്ന് വ്യക്തമായതിന് പിന്നാലെ കെട്ടിട നിര്‍മാണം ക്രമപ്പെടുത്താനുള്ള ഷാജിയുടെ അപേക്ഷയും തള്ളുമെന്നാണ് റിപ്പോർട്ടുകൾ. നികുതി അടക്കാത്ത കാര്യം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ അധികൃതർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് റിപ്പോർട്ടും കൈമാറും.
അപേക്ഷയ്ക്ക് ഒപ്പം നല്‍കേണ്ട രേഖകളൊന്നും ഷാജി സമര്‍പ്പിച്ചിട്ടില്ല. അപേക്ഷയില്‍ നികുതി അടച്ച രേഖകള്‍ ഒപ്പം സമർപ്പിച്ചിട്ടില്ലെന്ന് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കെട്ടിടത്തിന് അനുമതിയില്ലെങ്കിലും ജല, വൈദ്യുതി കണക്ഷന്‍ കിട്ടിയിട്ടുണ്ട്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നഗരസഭയോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ മറുപടി ബുധനാഴ്ചക്കകം കോർപ്പറേഷൻ അധികൃതർ നൽകും. ഈ റിപ്പോർട്ടിൽ നികുതി അടക്കാതെ കാര്യവും പരാമര്ശിക്കും. 2013 ല്‍ 3200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട് നിർമിക്കാനാണ് ഷാജി അനുമതി തേടിയത്. നിലവിലെ പരിശോധനയിൽ വീടിന്റെ വിസ്തൃതി 5200 ചതുരശ്ര അടിയാണെന്ന് കണ്ടെത്തിയിരുന്നു. അതിനിടെ കെ എം ഷാജിയെ അടുത്തമാസം പത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ ചോദ്യം ചെയ്യും. പത്തിന് കോഴിക്കോട്ടെ ഓഫിസിൽ ഹാജരാകണമെന്ന് കാട്ടി ഇ ഡി ഷാജിക്ക് നോട്ടീസ് അയച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴ ആരോപണത്തെ തുടർന്നാണ് കെ എം ഷാജിയുടെ ആസ്തി പരിശോധിക്കാന്‍ ഇ ഡി ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.