Home Politics സ്വർണക്കടത്ത് സംഘങ്ങളുമായി കെ എം ഷാജിക്കുള്ള ബന്ധമെന്ത്…? ചോദ്യങ്ങളുമായി ഐ എൻ എൽ

സ്വർണക്കടത്ത് സംഘങ്ങളുമായി കെ എം ഷാജിക്കുള്ള ബന്ധമെന്ത്…? ചോദ്യങ്ങളുമായി ഐ എൻ എൽ

SHARE

മുസ്ലിംലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. ഷാജി പാട്ണറായ കല്‍പ്പറ്റയിലെ ജ്വല്ലറിയെ കുറിച്ചും ഷാജിയുടെ വിദേശ യാത്രകളും അന്വേഷിക്കണമെന്നും ഐ എന്‍ എല്‍ നേതാക്കൾ ആവശ്യപ്പെട്ടു.
ഷാജിയുടെ ആഡംബര വീടിന് ആവശ്യമായ ടൈല്‍സുകള്‍ വിദേശത്ത് നിന്നുമാണ് ഇറക്കുമതി ചെയ്തതെന്ന് കാസിം ഇരിക്കൂർ ആരോപിച്ചു. എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിന് എതിരെ സുപ്രീം കോടതിയില്‍ കേസ് നടത്തുന്നത് ഒരു സിറ്റിങ്ങിന് 25 ലക്ഷം ഫീസ് വാങ്ങുന്ന അഭിഭാഷകനെ വച്ചാണ്. ഈ പണം പാര്‍ടിയാണോ ഷാജിയാണോ മുടക്കുന്നതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം. സ്വര്‍ണകടത്തുകരുമായി ഷാജിക്ക് ബന്ധമുണ്ട്. ബിസിനസ് ബന്ധങ്ങളും വിദേശ യാത്രകളും അന്വേഷിക്കണമെന്നും ഐ എന്‍ എല്‍ അവശ്യപ്പെട്ടു.
കുടുംബപരമായി സമ്പന്നനാണ് എന്ന ഷാജിയുടെ വാദം വീമ്പു പറച്ചിലാണ്. 2500 സ്‌ക്വയര്‍ഫിറ്റ് മാത്രമാണ് ഷാജിയുടെ കുടുംബ വീടിന്റെ വിസ്തീർണം. ഷാജിയുടെ ബിസിനസ് ബന്ധങ്ങളുടെ കുടുതല്‍ തെളിവുകള്‍ വൈകാതെ പുറത്ത് വരുമെന്നും ഐഎന്‍എല്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.