Home Newspool നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; നാല് കിലോ സ്വർണവുമായി നാലുപേർ പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; നാല് കിലോ സ്വർണവുമായി നാലുപേർ പിടിയിൽ

SHARE

ദുബൈയിൽ നിന്നും കേരളത്തിലേക്ക് വിമാനത്തിൽ കടത്തുകയായായിരുന്ന നാല് കിലോ സ്വര്‍ണം പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് സ്വർണം പിടിച്ചത്. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. കാലില്‍ അതിവിദഗ്ധമായാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സ്വര്‍ണം കടത്തുന്നത് സംബന്ധിച്ച്‌ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐയാണ് സ്വർണക്കടത്ത് പിടികൂടിയത്.
മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിന്‍, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അര്‍ജന്‍സ, ഷംസുദ്ദീന്‍, തമിഴ്നാട് തിരുനല്‍വേലി സ്വദേശി കമല്‍ മുഹയുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയ സ്വർണത്തിന് രണ്ടേകാല്‍ കോടി രൂപ വില വരുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.