Home Newspool നയതന്ത്ര സ്വർണക്കടത്ത്: മുഖ്യപ്രതി റബിൻസ്‌ പിടിയിൽ, കൊച്ചിയിലെത്തിച്ചു

നയതന്ത്ര സ്വർണക്കടത്ത്: മുഖ്യപ്രതി റബിൻസ്‌ പിടിയിൽ, കൊച്ചിയിലെത്തിച്ചു

SHARE

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ റബിൻസിനെ പിടികൂടി. ഇയാളെ വൈകിട്ടോടെ കൊച്ചിയിലെത്തിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് കേസ് അന്വേഷിക്കുന്ന സംഘം റബിൻസിനെ കൊച്ചിയിൽ എത്തിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ ദുബൈയിൽ വെച്ച് അറസ്റ്റ് ചെയ്തതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ യു എ ഇ ഭരണകൂടം റബിൻസിനെ ദുബൈയിൽ നിന്നും നാട് കടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.