Home Politics തോക്കും വടിവാളും പൂജിച്ച് കലാപാഹ്വാനവുമായി സംഘപരിവാർ നേതാവ്; സമാന പൂജയുമായി പ്രധാനമന്ത്രിയും ആർ എസ് എസ്...

തോക്കും വടിവാളും പൂജിച്ച് കലാപാഹ്വാനവുമായി സംഘപരിവാർ നേതാവ്; സമാന പൂജയുമായി പ്രധാനമന്ത്രിയും ആർ എസ് എസ് തലവനും

SHARE

മഹാനവമി നാളിൽ തോക്കുകളും വടിവാളുകളും പൂജക്ക്​ സമർപ്പിക്കുന്നതിൻെറ ചിത്രത്തോടൊപ്പം കലാപാഹ്വാനവുമായി ഹിന്ദുസേനാ നേതാവ്​ പ്രതീഷ്​ വിശ്വനാഥ്​. സംഘ്​പരിവാറിന്റെ സജീവ പ്രവർത്തകനായ ഇയാൾ സോഷ്യൽമീഡിയയിലൂടെ നിരന്തരം വിദ്വേഷ പ്രസ്​താവനകളും കലാപാഹ്വാനവും നടത്താറുണ്ട്​. കഴിഞ്ഞ ദിവസം ആർ.​എസ്​.എസ്​ ആസ്​ഥാനത്ത്​ കുമ്മനം രാജശേഖരനൊപ്പമുള്ള ചിത്രവും ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർ എസ് എസ് തലവൻ മോഹൻ ഭാ​ഗവതും എ കെ 47 നും വാടിവാളു പൂജിക്കുന്ന ചിത്രങ്ങളും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

”ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്” എന്നു തുടങ്ങുന്ന വിദ്വേഷപ്രസ്​താവനയും ചിത്രത്തോടൊപ്പമുണ്ട്.

അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവായിരുന്ന ഇയാൾ ശബരിമല സംഘര്‍ഷം ഉൾപ്പെടെ നിരവധി അക്രമ, വർഗീയ സംഭവങ്ങളിൽ പ്രതിയാണ്​. എഎച്ച്പിയും പോഷക സംഘടനയായ രാഷ്ട്രീയ ബജ്റംഗദളും നിരവധി ആക്രമണങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്. ഈ ആക്രമണങ്ങളിലെല്ലാം നേരിട്ടോ അല്ലാതെയോ എഎച്ച്പി നേതാവായിരുന്ന പ്രതീഷ് വിശ്വനാഥ് പങ്കാളിയാവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.