Home Newspool ഒരാളുടെ വ്യക്തിപരമായ താൽപര്യങ്ങളും പക്ഷപാതവും പ്രകടിപ്പിക്കാനുള്ള വേദിയല്ല പത്രവും ചാനലും ; വിനുവിനെതിരെ കെ.ആർ മീര

ഒരാളുടെ വ്യക്തിപരമായ താൽപര്യങ്ങളും പക്ഷപാതവും പ്രകടിപ്പിക്കാനുള്ള വേദിയല്ല പത്രവും ചാനലും ; വിനുവിനെതിരെ കെ.ആർ മീര

SHARE

ലീഗ് നേതാവിന്റെ അശ്ലീല ഫേസ്ബുക്ക് കമന്റുമായി ബന്ധപ്പെട്ട വിവാദത്തിൽ വിനു.വി ജോണിന് മറുപടിയുമായി കെ.ആർ മീര. ഒരാളുടെ വ്യക്തിപരമായ താൽപര്യങ്ങളും പക്ഷപാതവും പ്രകടിപ്പിക്കാനുള്ള വേദിയല്ല പത്രവും ചാനലും.ആ പരമമായ നിയമം വിനു നിരന്തരം ലംഘിക്കുന്നു. അതുവഴി വിനു ഇല്ലാതാക്കിയത് ചാനലിന്റെയും വിനുവിന്റെയും വിശ്വാസ്യതയാണ്. വിശ്വാസ്യതയില്ലെങ്കിൽ പിന്നെ വാർത്തയുണ്ടോ? കെ.ആർ മീര ചോദിച്ചു.

”ഏഷ്യാനെറ്റിന്റെ ഇന്നത്തെ ന്യൂസ് അവറിൽ എന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ കുറിച്ചു വിനു പരാമർശിച്ചതായി അറിഞ്ഞു. ഞാൻ ചർച്ച കണ്ടിരുന്നില്ല. ഒരു കൂട്ടുകാരിയാണു പറഞ്ഞത്. അതുകൊണ്ടു യൂ ട്യൂബിൽ ആ ചർച്ചയുടെ പ്രസക്ത ഭാഗം കണ്ടു.സുനിത ദേവദാസിനെ കുറിച്ച്, കേട്ടാൽ അറയ്ക്കുന്ന അശ്ലീലം എഴുതിയ യാസിർ എടപ്പാളിനെ ന്യൂസ് അവറിൽ ‘വിളിച്ചിരുത്തി’ എന്ന് ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയതു വസ്തുതാപരമായി തെറ്റാണെന്നും മാധ്യമ പ്രവർത്തകർക്കു ഫാക്ച്വൽ കറക്ട്‌നെസ് അത്യാവശ്യമാണെന്ന പാഠം പഴയ മാധ്യമപ്രവർത്തകയായ ഞാൻ മറന്നതു ശരിയായില്ലെന്നും പറഞ്ഞതു കേട്ടു.

എല്ലാ സ്‌നേഹത്തോടെയും പറയട്ടെ, ഞാൻ പത്രപ്രവർത്തക ആയിരുന്ന കാലം മുതൽ മുടങ്ങാതെ ശ്രദ്ധിച്ചിരുന്ന ഒരു ചാനൽ ആയിരുന്നു ഏഷ്യാനെറ്റും പിൽക്കാലത്ത് ഏഷ്യാനെറ്റ് ന്യൂസും. ശ്രീ ശശികുമാർ, സക്കറിയ, സി.എൽ.തോമസ്, ടി.എൻ. ഗോപകുമാർ എന്നിവരുടെയൊക്കെ സാന്നിധ്യം കൊണ്ട്, ആ ചാനലിനോട് അവർ ചാനൽ വിട്ടു പോയതിനുശേഷവും പ്രത്യേകമായൊരു മമത ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.