Home Politics മധ്യപ്രദേശിൽ 26ാമത്തെ കോൺഗ്രസ് എംഎൽഎയും ബിജെപിയിൽ

മധ്യപ്രദേശിൽ 26ാമത്തെ കോൺഗ്രസ് എംഎൽഎയും ബിജെപിയിൽ

SHARE

മധ്യപ്രദേശിൽ ഒന്നിനുപിറകെ ഒന്നായി കോൺഗ്രസ് എം എൽ എമാർ ബിജെപിയിൽ ചേക്കേറുന്നു. ഏറ്റവുമൊടുവിൽ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ ലോധി പാര്‍ട്ടിയില്‍ നിന്നും നിയമസഭാംഗത്വത്തില്‍ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു. ഇതോടെ ഇരുപത്തിയാറാമത്തെ എംഎൽഎയാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത്.
ലോധി രാജിവെച്ചതായും അദ്ദേഹത്തിന്റെ രാജി ഞായറാഴ്ച സ്വീകരിച്ചതായും മധ്യപ്രദേശ് നിയമസഭാ താത്ക്കാലിക സ്പീക്കര്‍ രമേശ്വര്‍ ശര്‍മ പറഞ്ഞു. ലോധിക്ക് പുറമെ ഒരു കോണ്‍ഗ്രസ് എംഎൽഎ കൂടി അടുത്തുതന്നെ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹമുണ്ട്.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് 25 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ച പ്രധാന നീക്കമായാണ് എംഎല്‍എമാരുടെ പാര്‍ട്ടി വിട്ടുപോക്കിനെ വിലയിരുത്തുന്നത്. പാര്‍ട്ടി വിട്ട വിമത കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഭൂരിഭാഗവും ജ്യോതിരാദിത്യ സിന്ധ്യയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.