Home Newspool ക​രു​ത​ലി​നും സ്‌​നേ​ഹ​ത്തി​നും ന​ന്ദി, തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ല്‍: ക​പി​ല്‍ദേ​വ്

ക​രു​ത​ലി​നും സ്‌​നേ​ഹ​ത്തി​നും ന​ന്ദി, തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ല്‍: ക​പി​ല്‍ദേ​വ്

SHARE

ഹൃ​ദ​യാ​ഘാ​ത​ത്തെതു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് ഇതിഹാസം ക​പി​ല്‍​ദേ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം. “എ​ല്ലാ​വ​രു​ടേ​യും ക​രു​ത​ലി​നും സ്‌​നേ​ഹ​ത്തി​നും ന​ന്ദി. നി​ങ്ങ​ളു​ടെ ന​ല്ല ആ​ശം​സ​ക​ള്‍ എ​ന്നെ കീ​ഴ്‌​പ്പെ​ടു​ത്തു​ന്നു. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന്‍റെ പാ​ത​യി​ലാ​ണ്…’ ക​പി​ല്‍ ട്വീ​റ്റ് ചെയ്തു.
വെ​ള്ളി​യാ​ഴ്ച ഡ​ല്‍​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തെ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി. ക​പി​ല്‍​ദേ​വി​ന് വേ​ഗം സു​ഖ​പ്പെ​ട​ട്ടെ എ​ന്ന് ക്രി​ക്ക​റ്റ് ലോ​ക​ത്തെ പ്ര​മു​ഖ​രെ​ല്ലാം ആ​ശം​സി​ച്ചു. 61 വ​യ​സു​കാ​ര​നാ​യ അ​ദ്ദേ​ഹം നി​ല​വി​ല്‍ ക​മ​ന്‍റേറ്റ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. 1983-ല്‍ ​ഇ​ന്ത്യ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് നേ​ടി​യ​പ്പോ​ള്‍ ക്യാ​പ്റ്റ​നാ​യി​രു​ന്ന ക​പി​ല്‍ ലോ​ക​ത്തെ ഒ​ന്നാം​നി​ര ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ 434 വി​ക്ക​റ്റു​ക​ള്‍ നേ​ടി​യ ക​പി​ല്‍ ഏ​ക​ദി​ന​ത്തി​ല്‍ 253 വി​ക്ക​റ്റും നേ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.