Home Newspool അവയവക്കച്ചവട മാഫിയക്കെതിരായ അന്വേഷണത്തിന് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

അവയവക്കച്ചവട മാഫിയക്കെതിരായ അന്വേഷണത്തിന് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

SHARE

അവയവ കച്ചവട കേസില്‍ അന്വേഷണത്തിന് ഒരുങ്ങി ക്രൈംബ്രാഞ്ച്. എസ്.പി സുദര്‍ശന്‍റെ കീഴിലായിരിക്കും പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും അവയവക്കച്ചവട മാഫിയ സജീവമാണ് എന്നാണ് ക്രൌംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം വിപുലീകരിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

ഓരോ ജില്ലകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയാകും ഇതിനായി നിയമിക്കുന്നത്. കൂടുതല്‍ സൗകര്യത്തിന് വേണ്ടിയാണ് അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നത്.സംസ്ഥാന വ്യാപകമായി അവയവ കച്ചവടക്കം നടക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് വിശദമായ അന്വേഷണം.അവയവ കച്ചവടത്തിന്റെ ഇടനിലക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം തുടങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.