Home Newspool വിജയ് പി നായരെ മര്‍ദിച്ച കേസ്: ഭാഗ്യലക്ഷ്‌മി അടക്കമുള്ളവരുടെ അറസ്റ്റ് 30 വരെ തടഞ്ഞു

വിജയ് പി നായരെ മര്‍ദിച്ച കേസ്: ഭാഗ്യലക്ഷ്‌മി അടക്കമുള്ളവരുടെ അറസ്റ്റ് 30 വരെ തടഞ്ഞു

SHARE

സ്ത്രീകളെയാകെ ലൈംഗികമായി അധിക്ഷേപിച്ച വിവാദ യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്‌മി അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 30 ന് വിധി പറയും. അതുവരെ അറസ്റ്റ് തടഞ്ഞു.
സ്ത്രീകളെ മോശമായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച്‌ വിജയ് പി നായരെ താമസസ്ഥലത്ത് കടന്നുകയറി മര്‍ദിച്ച സംഭവത്തിലാണ് ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. തങ്ങള്‍ക്കെതിരായ മോഷണക്കുറ്റം നിലനില്‍ക്കില്ലെന്നും മുന്‍കൂട്ടി പദ്ധതിയിട്ടല്ല പോയതെന്നും പ്രതികള്‍ അറിയിച്ചു. തങ്ങളെ ഉപദ്രവിച്ചതുകൊണ്ടാണ് തിരിച്ചു തല്ലിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. വിജയ് പി നായര്‍ വിളിച്ചിട്ടാണ് പോയത്. അവിടെ ചെന്നശേഷമാണ് സ്ഥിതി മാറിയതെന്നും സ്വന്തം ഇഷ്‌ടപ്രകാരമാണ് പരാതി നല്‍കിയതെന്നും ബോധിപ്പിച്ചു. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹെെക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.