Home Politics പത്മനാഭന്റെ താക്കോൽ ഈ കള്ളന്റെ കയ്യിൽ സുരക്ഷിതമെന്ന് കേന്ദ്രസർക്കാർ;പ്രകടമായ വൈരുദ്ധ്യമെന്ന് വിശ്വാസികൾ

പത്മനാഭന്റെ താക്കോൽ ഈ കള്ളന്റെ കയ്യിൽ സുരക്ഷിതമെന്ന് കേന്ദ്രസർക്കാർ;പ്രകടമായ വൈരുദ്ധ്യമെന്ന് വിശ്വാസികൾ

SHARE

സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരൻ പ്രതിയാകുന്ന ദിവസം തന്നെ‌ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിൽ കുമ്മനത്തെ പ്രതിനിധിയാക്കി കേന്ദ്ര സർക്കാർ. പാലക്കാട് പ്രവർത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്‌നോളജി എന്ന കമ്പനിയുടെ ഷെയർ ഹോൾഡർ ആക്കാമെന്ന് പറഞ്ഞ് ആറന്മുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന കേസിലാണ് കുമ്മനം പ്രതിയായത്.

കേസിൽ കുമ്മനത്തിന്റെ മുൻ പി എ പ്രവീൺ ഒന്നാംപ്രതിയും കുമ്മനം നാലാം പ്രതിയുമാണ്. ഇത്തരത്തിലൊരു സാഹചര്യം നിലനിൽക്കവെയാണ് ലോകത്തെ തന്നെ ഏറ്റവും മൂല്യമുള്ള നിധിയുടെയടക്കം കാവൽക്കരാനായി കേന്ദ്രസർക്കാർ കുമ്മനത്തെ നിയമിക്കുന്നത്. കുറ്റാരോപതിനായി വ്യക്തിയെ തന്നെ താക്കോൽ ഏൽപ്പിക്കുന്ന തീരുമാനമാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകുന്നത്.

പ്രകടമായ വൈരുദ്ധ്യമാണ് കേന്ദ്രത്തിന്റെ ഈ നടപടിയിലൂടെ പുറത്തു വരുന്നതെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായമുയരുകയാണ്. സാമ്പത്തിക തട്ടിപ്പിലു കേസിൽ കുറ്റാരോപിതനാകുന്ന അതേ ദിവസം തന്നെ പത്മനാഭ സ്വാമി ക്ഷേത്രം പോലൊരു ക്ഷേത്രത്തിന്റെ പ്രതിനിധിയായി അയാളെ നിയമിക്കുകന്നതിന്റെ ന്യായീകരണങ്ങളെന്താണെന്ന ചോദ്യവുമുയരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.