Home Politics കുറ്റവാളികൾ തന്നെ സ്വയം നിരപരാധികളാണെന്നു പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസ്

കുറ്റവാളികൾ തന്നെ സ്വയം നിരപരാധികളാണെന്നു പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസ്

SHARE

പി ആർ കമ്പനി മാനേജർ സ്മിത മേനോനെ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിലൂടെ കേന്ദ്രമന്ത്രി വി മുരളീധരൻ പ്രോട്ടോകോൾ ലംഘനവും അഴിമതിയും നടത്തിയെന്ന് പ്രധാനമന്ത്രിക്കു നൽകിയ പരാതിയിൽ, കുറ്റവാളികൾ തന്നെ സ്വയം നിരപരാധികളാണെന്നു പ്രഖ്യാപിക്കുകയാണെന്ന് പരാതിക്കാരനായ ലോക് താന്ത്രിക് യുവജനതാ ദൾ നേതാവ് സലീം മടവൂർ.

അബുദാബിയിൽ 2019 നവംബർ 7 ന് നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രി തല സമ്മേളനത്തിൽ പങ്കെടുത്തതിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിലെ പരാതി പരിഹാര സെല്ലിലെ അഴിമതി സാമ്പത്തിക തിരിമറി സംബന്ധിച്ച ലിങ്ക് വഴി പരാതി നൽകിയിരുന്നു. എന്നാൽ പ്രസ്തുത പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിലെ ജോയൻറ് സെക്രട്ടറിക്ക് ഫോർവേർഡ് ചെയ്യുകയും അവിടെ നിന്ന് അബുദാബി ഇന്ത്യൻ എംബസിയിലെ വെൽഫെയർ ഓഫീസറായ പൂജാ വെർണേക്കിന് ഫോർവേർഡ് ചെയ്തു. അബുദാബി ഇന്ത്യൻ എംബസിയെ സ്വാധീനിച്ചാണ് മുരളിധരൻ പ്രോട്ടോകോൾ ലംഘനവും അഴിമതിയും നടത്തിയതെന്നതിനാൽ അബുദാബി ഇന്ത്യൻ എംബസി സംഭവത്തിലെ കുറ്റവാളികളും ആരോപണ വിധേയരുമാണ്. എംബസി ഉദ്യോഗസ്ഥയായ പൂജാ വെർണേക്കർ മന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥയാണ്. ഇവർ ഞാൻ നൽകിയ പരാതിയിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്നു പറഞ്ഞ് പരാതി തള്ളുകയായിരുന്നെന്ന് സലീം മടവൂർ പറഞ്ഞു.

ഈ നടപടി പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്. കുറ്റവാളികൾ തന്നെ സ്വയം നിരപരാധികളാണെന്നു പ്രഖ്യാപിക്കുന്നത് ബാലിശമാണ്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നൽകും വി. മുരളീധരൻ്റെ നിയമവിരുദ്ധ പ്രവൃത്തിയെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിനുത്തരവിടണമെന്നാവശ്യപ്പെട് ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

നയതന്ത്ര പ്രാധാന്യമുള്ള ഇന്ത്യയിൽ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രി തല സമ്മേളനത്തിൽ യുവതിയെ പങ്കെടുപ്പിച്ചതിൽ മുരളീധരനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. മുരളീധരന്റെ ബന്ധുകൂടിയാണ് സ്മിത മേനോനൻ സംഭവത്തിൽ സ്വജന പക്ഷപാതമുൾപ്പെടെയുണ്ടായി എന്നായിരുന്നു ആരോപണം. ഇത്തരത്തിൽ പ്രഥമ ദൃഷ്ട്യ പ്രോട്ടോക്കോൾ ലം​ഘനം നിലനിൽക്കുന്ന കേസിലാണ് ലംഘനം ഇല്ലെന്ന നിലപാടെടുത്ത് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.