Home Politics ജമാ അത്തെ ഇസ്ലാമി സഖ്യം : കോൺഗ്രസിൽ തർക്കം മൂക്കുന്നു

ജമാ അത്തെ ഇസ്ലാമി സഖ്യം : കോൺഗ്രസിൽ തർക്കം മൂക്കുന്നു

SHARE

മുസ്ലിം തീവ്രവാദ പ്രസ്ഥാനമായ ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള വെൽഫേർ പാർട്ടിയെ യു ഡി എഫിലേക്ക് ക്ഷണിച്ചതിൽ കോൺഗ്രസ് നേ തൃത്വത്തിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പ് . യു ഡി എഫ് സംസ്ഥാന ചെയർമാൻ കൂടിയായ എം എം ഹസ്സൻ കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്ലാമി അമീർ എം ഐ അബ്ദുൾ അസീസിനെ കണ്ട് ചർച്ച നടത്തിയിരുന്നു. അത് വെൽഫേർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അങ്ങനെ ചർച്ച ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പറഞ്ഞത്. അതിനു ശേഷം എം എം ഹസ്സൻ പറഞ്ഞത് തന്റേത് സൗഹൃദ സന്ദർശനം മാത്രമാണെന്നായിരുന്നു. കെ മുരളീധരനാകട്ടെ അമീറിനെ കണ്ട് ചർച്ച നടത്തിയതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. കോൺഗ്രസ് നേതാക്കൾ രണ്ടു തരത്തിൽ പ്രതികരിക്കുന്നത് അണികളിൽ വിയോജിപ്പുള്ളവരെ മെരുക്കിയെടുക്കാനാണ്. തദ്ദേശ ഭരണ സമിതി തെരഞ്ഞെടുപ്പിൽ മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി പ്രാദേശികതല നീക്കുപോക്കുകളേ ഉള്ളൂവെന്നാണ് നേതാക്കളിൽ ചിലർ പറയുന്നത്. പക്ഷേ, തങ്ങളെ തരംതാഴ്ത്തി കാണുന്നത് വെൽഫേർ പാർട്ടി നേതൃത്വത്തിന് അത്ര രസിച്ചിട്ടില്ല.

മുല്ലപ്പള്ളിയുടെ പ്രസ്താവനയിൽ വെൽഫേർ പാർട്ടി അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് തലേദിവസം പറഞ്ഞത് തിരുത്താൻ ബുധനാഴ്ച മുല്ലപ്പള്ളി നിർബന്ധിതനായത്. ഹസ്സൻ കൂടിയാലോചനയ്ക്ക് പോയത് തന്റെ അറിവോടെയാണെന്നാണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ വെളിപ്പെടുത്തൽ.

വെൽഫേർ പാർട്ടിയുമായി പരസ്യമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനോട് ആർ എസ് പിക്ക് യോജിപ്പില്ല. 23 ന് വെള്ളിയാഴ്ച കൊച്ചിയിൽ ചേരുന്ന യു ഡി എഫ് നേതൃയോഗത്തിനു ശേഷം മതി പുതിയ കക്ഷിയുമായി ചർച്ച എന്നാണ് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞത്. മുന്നണിയിലെ മുഖ്യ ഘടക കക്ഷിയായ മുസ്ലീം ലീഗ് വെൽഫേർ പാർട്ടിയുമായി നേരത്തേ ധാരണയിൽ എത്തിയിട്ടുണ്ട്. അതേസമയം ലീഗിലെ സമസ്ത സുന്നി വിഭാഗത്തിന്ന് അത് സ്വീകാര്യമായിട്ടില്ല.

ജമാ അത്തെ ബന്ധം തെക്കൻ ജില്ലകളിലും മദ്ധ്യകേരളത്തിലും ദോഷം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൽ പ്രബലമായ ഒരു വിഭാഗം വാദിക്കുന്നത്. മലബാറിൽ കൈവരുന്ന നേട്ടം മറ്റു ജില്ലകളിൽ കൂടുതൽ സീറ്റുകളുടെ നഷ്ടത്തിനിടയാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.