Home Newspool കോഴിക്കോട് മുൻ മേയർ എം ഭാസ്കരൻ അന്തരിച്ചു

കോഴിക്കോട് മുൻ മേയർ എം ഭാസ്കരൻ അന്തരിച്ചു

SHARE

കോഴിക്കോട് മുൻ  മേയറും സിപിഐ എം നേതാവുമായ എം ഭാസ്‌കരൻ അന്തരിച്ചു. 77 വയസായിരുന്നു. ജില്ലാ സഹകരണ ആശുപത്രിയിലാണ്‌ അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. പ്രമുഖ സഹകാരിയായ ഭാസ്‌കരൻ കോഴിക്കോട്‌ ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്‌, കലിക്കറ്റ്‌ ടൗൺ സർവീസ്‌ സഹകരണബാങ്ക്‌ എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. റബ്‌കോ വൈസ് ‌ചെയർമാനുമായിരുന്നു. ദേശാഭിമാനിയിൽ ദീർഘകാലം  ജീവനക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്‌. ആദ്യം കമ്പോസിംഗ് വിഭാഗത്തിലും പിന്നീട്‌ ക്ലറിക്കൽ ജീവനക്കാരനുമായി.  മികച്ച സംഘാടകനായ അദ്ദേഹം ദീർഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം, കോഴിക്കോട്‌ നോർത്ത്‌ ഏരിയാസെക്രട്ടറി എന്നീ നിലകളിൽ  പ്രവർത്തിച്ചു. ഭാര്യ: പി എൻ സുമതി( റിട്ട:. അധ്യാപിക, കാരപ്പറമ്പ്‌ ആത്മ യുപി സ്‌കൂൾ). മക്കൾ: സിന്ധു, വരുൺ (സിപിഐ എം കരുവിശ്ശേരി ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: സഹദേവൻ, സുമിത (യുഎൽസി).
2005 മുതൽ അഞ്ചുവർഷം‌  കോഴിക്കോട്‌ മേയറായി. നായനാർ മേൽപ്പാലം, അരയിടത്തുപാലം–എരഞ്ഞിപ്പാലം ബൈപാസ്‌ എന്നിങ്ങനെ നഗരത്തിന്റെ മുഖച്ഛായ മാറ്റിയ വികസനപദ്ധതികൾ നടപ്പാക്കി. സിഐടിയു, ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ(സിഐടിയു)  ജില്ലാപ്രസിഡന്റായിരുന്നു. കോർപറേഷൻ പരിധിയിലും പരിസരത്തും സിപിഐ എം സ്വാധീനം വിപുലമാക്കാൻ നേതൃത്വമരുളി. നിലവിൽ സിപിഐ എം ‌ ജില്ലാകമ്മിറ്റി അംഗമാണ്‌. നാലുതവണ കോർപറേഷൻ കൗൺസിലറായിരുന്നു. കോർപറേഷൻ ആരോഗ്യ–വിദ്യാഭ്യാസ സ്‌റ്റാൻഡിംങ്‌ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.  

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.