Home Newspool “എന്നെ ബലിയാടാക്കി” ജോപ്പൻ മനസ്സ് തുറക്കുന്നു, സോളാർ കേസ് വീണ്ടും കത്തുന്നു

“എന്നെ ബലിയാടാക്കി” ജോപ്പൻ മനസ്സ് തുറക്കുന്നു, സോളാർ കേസ് വീണ്ടും കത്തുന്നു

SHARE

കേരളത്തിന് ഒരിക്കലും മറക്കാനാകാത്ത ഒരു പേരാണ് ടിനു ജോപ്പൻ. സോളാർ തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജയിൽ വാസമനുഭവിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ. വർഷങ്ങൾക്ക് ശേഷം മനസ്സ് തുറക്കുന്നു. സോളാർ കേസിൽ തന്നെ ബലിയാടാക്കിയെന്നാണ് ജോപ്പൻ വ്യക്തമാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ജോപ്പൻ തുറന്നടിച്ചത്. പ്രമുഖ നേതാക്കളെ സംരക്ഷിക്കാൻ തന്നെ ബലിയാടാക്കുകയായിരുന്നു എന്നാണ് ജോപ്പന്റെ വെളിപ്പെടുത്തൽ. എനിക്ക് മാത്രമാണ് നഷ്ടമുണ്ടായത്. എന്റെ ജീവിതം തകർന്നു, നേതാക്കളും പാർട്ടിയും കയ്യൊഴിഞ്ഞു,എന്റെ വീട്ടുകാരാണ് ജയിലിലായപ്പോൾ എന്നെ നോക്കിയത്. ഉമ്മൻ ചാണ്ടി അന്നത്തെ അറസ്റ്റിനു ശേഷം ഇതുവരെ ഒന്ന് വിളിക്കുക പോലും ചെയ്തിട്ടില്ല. അവർക്കൊരു ബലിയാടിനെ ആവശ്യമായിരുന്നു. എന്നെ ബലിയാടാക്കി എന്നായിരുന്നു ജോപ്പന്റെ പ്രതികരണം. സോളാർ തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈയവസരത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി ജോപ്പൻ രംഗത്ത് എത്തിയത്. ഇതോടെ കേസിന് പിന്നിലെ പ്രമുഖരുടെ നേർക്ക് വീണ്ടും അന്വേഷണം തിരിയുകയാണ്. ജോപ്പനെ മുൻ നിർത്തി കേസിൽ നിന്നും തടിതപ്പിയ നേതാക്കൾ ആരൊക്കെയാണ്? എന്തുകൊണ്ടാണ് പിന്നീട ഒരിക്കൽ പോലും ഉമ്മൻ ചാണ്ടി ജോപ്പനെ ഒന്ന് വിളിക്കുക പോലും ചെയ്യാത്തത്? രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും ഇടനാഴികൾ വിട്ട് നാട്ടിൽ ഒരു ചെറിയ ബേക്കറി നടത്തി ജീവിക്കുന്ന ജോപ്പനോട് ഉമ്മൻ ചാണ്ടിക്ക് അയിത്തമുണ്ടാകാൻ കാരണം എന്താണ് ? നിരവധി ചോദ്യങ്ങളാണ് ജോപ്പന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്.

ബാർ കോഴ കേസിൽ കെ.എം മാണിയെ പിന്നിൽ നിന്ന് കുത്തിയത് രമേശ് ചെന്നിത്തലയും അടൂർ പ്രകാശിന്റെയും നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കളാണെന്ന് കേരള കോൺഗ്രസിന്റെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രമാദമായ സോളാർ തട്ടിപ്പ് കേസിൽ ജോപ്പന്റെ തുറന്നു പറച്ചിൽ. പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ കൂടുതൽ വെട്ടിലാക്കുകയാണ് ഉമ്മൻ ചാണ്ടിയുടെ പേർസണൽ അസിസ്റ്റന്റ് ആയിരുന്നു ജോപ്പന്റെ തുറന്നു പറച്ചിൽ. സോളാർ കേസ് വരും ദിവസങ്ങളിൽ ചൂടുള്ള ചർച്ചയ്ക്ക് വഴി വെക്കുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.