Home Kerala കേന്ദ്ര ഏജൻസികളുടെ പൊറാട്ടുനാടകങ്ങൾക്കു പിന്നിൽ കേന്ദ്രമന്ത്രി, സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ വി മുരളീധരന്റെ ഗൂഢാലോചന

കേന്ദ്ര ഏജൻസികളുടെ പൊറാട്ടുനാടകങ്ങൾക്കു പിന്നിൽ കേന്ദ്രമന്ത്രി, സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ വി മുരളീധരന്റെ ഗൂഢാലോചന

SHARE

തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഇടപെട്ടുവെന്നതിന്റെ തെളിവുകൾ പുറത്ത്. കേന്ദ്ര ഭരണ-രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കി അന്വേഷണം ഗതി തിരിച്ചുവിടാനാണ് മുരളീധരൻ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് ഒരു കേന്ദ്രമന്ത്രി കസ്റ്റംസ് അടക്കമുള്ള കേന്ദ്ര ഏജൻസികളെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കെ ശിവശങ്കരനെ പ്രതിയാക്കി ഉടൻ അറസ്റ്റ് ചെയ്യാൻ മുരളീധരൻ അടിക്കടി സമ്മർദ്ദം ചെലുത്തി. വൈകിട്ട് വാർത്താസമ്മേളനം നടത്തിയതിനുപിന്നാലെ കസ്റ്റംസ് ശിവശങ്കറിന്‌ നോട്ടീസ് നൽകി. ആറുമണിയോടെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇതിനുപിന്നാലെ മുരളീധരൻ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തുകയും ചെയ്തു.

തിരുവനന്തപുരത്തെത്തിയ ശേഷവും ചില കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുകയും ചെയ്തു.
വെള്ളിയാഴ്ച പകൽ 12 മണിക്ക് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല വാർത്താസമ്മേളനം വിളിച്ച് ശിവശങ്കരനെ അറസ്റ്റ്‌ ചെയ്യണമെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വി മുരളീധരൻ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ച് സമാന ആവശ്യം വള്ളിപുള്ളി തെറ്റാതെ ആവർത്തിച്ചത്. പ്രതിപക്ഷനേതാവിന്റെ ആവശ്യത്തിൽ കവിഞ്ഞ് മറ്റൊന്നും മുരളീധരന് പറയാനുണ്ടായിരുന്നില്ല.


സ്വർണക്കടത്ത് കേസിൽ തങ്ങളുടെ പ്രിയപ്പെട്ടവരും ബിനാമികളും കുടുങ്ങുമെന്ന ഘട്ടം വന്നപ്പോഴാണ് ഇല്ലാക്കഥകൾ കുത്തിപ്പൊക്കി മുരളീധരൻ രംഗത്തുവന്നത്. അന്വേഷണ എജെനസികൾക്കുപോലും കണ്ടെത്താനാകാത്ത കാര്യങ്ങൾ ഊഹിച്ച് അവ സർക്കാരിനെതിരെ ആരോപണം ഉയർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുരളീധരന്റെ ഇപ്പോഴത്തെ നടപടികൾ. നയതന്ത്ര ബാഗ്, എംബസി ഉദ്യോഗസ്ഥർ കടന്ന് കളഞ്ഞത്, മുഖ്യ പ്രതി യുഎഇയിൽ സുരക്ഷിതനായി കഴിയുന്നത്, വിശ്വസ്തനായ ചാനൽ മേധാവിയെക്കൊണ്ട് സ്വപ്നയ്ക്ക് ഉപദേശം നൽകിയത് എന്നിവക്കുപിന്നിൽ മുരളീധരനായിരുന്നു.
സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗേജിലല്ല എന്ന്‌ ആദ്യം പ്രചരിപ്പിച്ചയാളാണ്‌ വി മുരളീധരൻ. ഒപ്പമുള്ള മന്ത്രിയും അന്വേഷണ ഏജൻസികളും ഇതിനെ തള്ളിപ്പറഞ്ഞു. തങ്ങൾ തയ്യാറാക്കിയ തിരക്കഥകൾ ഒന്നൊന്നായി പാളിയതോടെയാണ് എപ്പോൾ ശിവശങ്കറിനെ കസ്‌റ്റോംസിനെ ഉപയോഗിച്ച് കുടുക്കാൻ ശ്രമിക്കുന്നത്.


അതേസമയം, കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം ഒരു താല്പര്യവും കാട്ടുന്നില്ല. ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടും ഇക്കാര്യത്തിൽ ഒന്ന് പ്രതികരിക്കാൻപോലും മുരളീധരൻ തയ്യാറായിട്ടില്ല. ഫൈസലിന് എതിരായ കേസിൽ വിചാരണ പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് യുഎഇ പറയുന്നത്. കേസുകളുടെ വിചാരണ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫൈസലിനെ നാടുകടത്താനാകൂ എന്നാണ് യുഎഇ പറയുന്നത്. രാജ്യം ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തോട് നിലപാട് അറിയിച്ചു. ഇന്ത്യയിൽ ഏറെ ഗൗരവമുള്ള കേസാണെന്ന് ബോധ്യപ്പെടുത്തുന്ന കാര്യത്തിലും വിദേശകാര്യ മന്ത്രാലയം അമ്പേ പരാജയപ്പെട്ടു. ഇതിന്റെ ഭാഗമായിട്ടാണ് ശിവശങ്കറിനെ കുടുക്കാനുള്ള നീക്കങ്ങൾക്ക് ഇദ്ദഹം തന്നെ ചുക്കാൻ പിടിക്കുന്നത്. സ്വർണക്കടത്ത് കേസ് വഴിതിരിച്ചുവിട്ടതിനു പിന്നിൽ കേന്ദ്രമന്ത്രി വി മുരളീധരൻ ആയിരുന്നു. കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തുന്ന പൊറാട്ട് നാടകങ്ങളുടെ ആസൂത്രകനായ കേന്ദ്രമന്ത്രി ഇപ്പോഴും ഇടതുപക്ഷ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങൾ തുടരുകയാണ്. അന്വേഷണം കൃത്യമാണെന്ന് പറയുമ്പോഴും അന്വേഷണ ഏജൻസികളായ എൻ ഐ എയും കസ്റ്റംസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമെല്ലാം കോടതികളിൽ നാണം കെട്ട് നിൽക്കേണ്ടിവന്നു.


കോൺഗ്രസിന്റെ നെറികെട്ട നയത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുമായി ചേർന്നുപ്രവത്തിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ കടുത്ത പ്രതിരോധത്തിലായ കോൺഗ്രസും സ്വർണക്കടത്ത് കേസിൽ പ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പായ മുരളീധരൻ-സുരേന്ദ്രൻ കൂട്ടുകെട്ട് ഒത്തുചേർന്ന് സർക്കാരിനെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുമായി ചേരുന്നതോടെ കേരളത്തിൽ ഉണ്ടാകുന്ന രാഷ്ട്രീയമാറ്റം ജനങ്ങൾ അറിയാതിരിക്കാനാണ് പുതിയ നാടകം. സർക്കാർ വിരുദ്ധരായ വലിയൊരു വിഭാഗം മാധ്യമങ്ങളും ഇതിനു കൂട്ടുനിൽക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.