Home Politics കലിബി; ഒക്ക ചങ്ങായിമാരെ നിരാശരാക്കി പൊളിഞ്ഞ സ്ക്രിപ്റ്റിന്റെ കഥ

കലിബി; ഒക്ക ചങ്ങായിമാരെ നിരാശരാക്കി പൊളിഞ്ഞ സ്ക്രിപ്റ്റിന്റെ കഥ

SHARE

സ്വർണ്ണക്കടത്തു കേസിൽ ശിവശങ്കരനെ അറസ്റ്റു ചെയ്തു മാനംരക്ഷിക്കാൻ ശ്രമിക്കുന്ന കസ്റ്റംസും അത് രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന യു‍ഡിഎഫ്- ബിജെപി കുട്ടുകാർക്കും ലഭിച്ച തിരിച്ചടി വിവരിക്കുകയാണ് ശെൽവരാജ് സി.എസ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ.

കുറിപ്പിന്റെ പൂർണരൂപം

ഒരു പൊളിഞ്ഞ സ്ക്രിപ്റ്റിന്റെ ഗദ..
രാവിലെ 12 മണി രമേശ്‌ ചെന്നിത്തല പത്ര സമ്മേളനം വിളിച്ച്‌ ശിവശങ്കരനെ അറസ്റ്റ്‌ ചെയ്യണമെന്നും മുഖ്യമന്ത്രി രാജി വെക്കണം എന്നും ആവശ്യപ്പെടുന്നു..! ഉച്ച തിരിഞ്ഞ്‌ 3 മണി. ‘ഡിപ്ലോമാറ്റിക് ബാഗ് ഫെയിം’ വി മുരളീധരന്റെ മുഖ്യ കർമ്മികത്വത്തിൽ ബി ജെ പി പത്ര സമ്മേളനം. മുഖ്യമന്ത്രി രാജി വെക്കുക, ശിവശങ്കരനെ അറസ്റ്റ്‌ ചെയ്യുക. വൈകിട്ട്‌ 4 മണി ആറുമണിക്ക് ഹാജറാകണമെന്ന് കാണിച്ച് ശിവശങ്കരന് കസ്റ്റംസ് നിർദേശം നൽകുന്നു. വൈകീട്ട്‌. 6.30 മണി കേന്ദ്ര വാട്സ്പ്പ്‌ സഹമന്ത്രി വി മുരളീധരൻ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് പറന്നെത്തുന്നു.നാളെ രാവിലെ പ്രസ്മീറ്റുണ്ടെന്ന് 7 മണിക്ക് പ്രധാന മാധ്യമങ്ങൾക്കും സന്ദേശമയക്കുന്നു..

ഇതിലൊന്നും യാതോരു ബന്ധമില്ലെന്ന് നമ്മളൊക്കെ വിശ്വസിക്കണം..! പ്രതീക്ഷിച്ചത്‌:- ഇന്ന് വെള്ളി, ശിവശങ്കരനെ കസ്റ്റംസ്‌ അറസ്റ്റ്‌ ചെയ്യുന്നു.നാളെയും മറ്റന്നാളും ( ശനിയും ഞായറും ) കോടതി ഇല്ല. തിങ്കളഴ്ച ശിവശങ്കരനെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകുന്നു( എന്തെങ്കിലും അയാളുടെ പേരിൽ ഉണ്ടങ്കിലല്ലേ ജാമ്യം നിഷേധിക്കാൻ കഴിയു.! ) ഒക്കചങ്ങായിമാർ കേരളം കത്തിക്കുന്നു. മാധ്യമങ്ങൾ എണ്ണ ഒഴിച്ച്‌ കൊടുക്കുന്നു. രണ്ട്‌ ദിവസത്തെ ആഘോഷം. ജോസ്‌ കെ മാണി മുന്നണി വിട്ടതും മറയ്ക്കാം,സർക്കാരിനെ ആക്രമിക്കുകയും ചെയ്യാം.. എജ്ജാതി ഐഡിയ..പക്ഷെ ശിവശങ്കരൻ ആശുപത്രിയിൽ ആയത്‌ പ്ലാൻ ഒക്കെ തകിടം മറിച്ചു..!

ഒക്ക ചങ്ങായിമാർ തൽക്കാലം നിരാശരായി എന്നേ ഉള്ളൂ. വലുത്‌ അണിയറയിൽ ഒരുങ്ങുന്നുണ്ടാകണം. രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്‌ മാത്രം ഒരാളെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിനും താൽപ്പര്യമില്ല എന്നതും ചങ്ങായിമാരെ ക്ഷീണിപ്പിച്ചിട്ടുണ്ടാകാം.പക്ഷെ കേരളം കണ്ട ഏറ്റവും വലിയ നാറിയ കളികൾക്കാണു കളം ഒരുങ്ങുന്നത്‌. ബി ജെ പി കോൺഗ്രസ്സ്‌ മാധ്യമ കൂട്ട്‌ കെട്ട്‌ സർവ്വ രാഷ്ട്രീയ മര്യാദയും എല്ലാ സീമകളും ലംഘിച്ചുള്ള കളികൾക്ക്‌ ഒരുങ്ങുന്നു എന്നതിന്റെ സൂചനകളാണു ഇന്നത്തെ പൊളിഞ്ഞ നാടകത്തിന്റെ ബാക്കിപത്രം..!

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.