Home Kerala ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്, എം സി ഖമറുദീൻ അകത്തേക്ക്, ഉടൻ ചോദ്യം ചെയ്യും

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്, എം സി ഖമറുദീൻ അകത്തേക്ക്, ഉടൻ ചോദ്യം ചെയ്യും

SHARE

മുസ്ലിംലീഗ് നേതാവ് എം സി ഖമറുദ്ദീൻ എംഎൽഎ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് മറ്റൊരു പോപ്പുലർ ഫിനാൻസ് തട്ടിപ്പാണെന്ന ഹൈക്കോടതി പരാമർശം വന്നതിനുപിന്നാലെ എംഎൽഎയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം. ഖമറുദ്ദീൻ എംഎൽഎയെയും ജ്വ​ല്ല​റി എം ​ഡി പൂ​ക്കോ​യ ത​ങ്ങളെയും അടുത്തദിവസം ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തിനകം അന്വേഷണസംഘം നോട്ടീസ് കൈമാറും. ഓരോ ദിവസവും ഖമറുദീനെതിരെ കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ തുടർനടപടികൾ കർശനമാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ജ്വ​ല്ല​റി നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 88 കേ​സു​ക​ളാ​ണ് ഇ​പ്പോ​ള്‍ ക്രൈം​ബ്രാ​ഞ്ച് അന്വേഷിക്കുന്നത്. ഇതിനകം ഓ​രോ നി​ക്ഷേ​പ​ക​രു​ടെ​യും മൊ​ഴി​യെ​ടു​ത്ത് വി​വ​ര​ങ്ങ​ള്‍ ശേഖരിച്ചുകഴിഞ്ഞു. ജ്വ​ല്ല​റി​യു​ടെ വി​വി​ധ ശാ​ഖ​ക​ളി​ലെ ജീ​വ​ന​ക്കാ​രെ​യും ക​ഴി​ഞ്ഞ​യാ​ഴ്ച ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇവരിൽനിന്നും നിക്ഷേപവുമായി ബന്ധപ്പെട്ട പ്രധാനവിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിനിടെ കൂടുതൽപേർ പരാതി കൊടുക്കുന്നത് തടയാൻ മുസ്ലിംലീഗ് നേതൃത്വം ഭീഷണിയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ തൃക്കരിപ്പൂർ, പയ്യന്നൂർ ഭാഗങ്ങളിലെ വഞ്ചിതരായ നിക്ഷേപകരെ ലീഗ് നേതാക്കൾ ഭീഷണിപ്പെടുത്തി. പരാതി നൽകിയാൽ കിട്ടാനുള്ള തുകയിലെ നയാപൈസ കിട്ടില്ലെന്നും നോക്കിയും കണ്ടും നിന്നാൽ മതിയെന്നുമായിരുന്നു ഭീഷണി.
ജ്വ​ല്ല​റി​യു​ടെ വി​വി​ധ ശാ​ഖ​ക​ളി​ലെ വി​റ്റു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ വ​ക​യി​ല്‍ 2.38 കോ​ടി രൂ​പ​യു​ടെ കു​ടി​ശി​ക അ​ട​ക്കു​ന്ന​തി​നാ​യി ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പും ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. പ​ല​വ​ട്ടം സ​മ​യ​പ​രി​ധി നീ​ട്ടി​ന​ല്‍​കി​യി​ട്ടും ജ്വ​ല്ല​റി ഉ​ട​മ​ക​ള്‍ നി​കു​തി കു​ടി​ശി​ക അടച്ചിട്ടില്ല. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ജ​പ്തി അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.