Home Politics കോതമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

കോതമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

SHARE

കോതമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. കോതമംഗലം അസംബ്ലി ജനറല്‍ സെക്രട്ടറി അഡ്വ. ലിബിന്‍ സെബാസ്റ്റിയനാണ് വര്‍ഷങ്ങള്‍ നീണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിച്ച് ബിജെപിയില്‍ ചേക്കേറിയത്. ലിബിനെ ബിജെപി പ്രാദേശിക നേതൃത്വം ഓഫീസില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു നേതാവ് ഫേസ്ബുക്കില്‍ ലൈവായി പോസ്റ്റ് ചെയ്തു.

വ്യാഴാഴ്ച്ച ലിബിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പുറത്താക്കിയിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടത്തിയെന്നാരോപിച്ചായിരുന്നു നടപടി. ഇതിനെതിരെ വിമര്‍ശനവുമായി ലിബിന്‍ രംഗത്തെത്തിയിരുന്നു. സംഘടനാ നേതൃതര്‍ക്കം ഉണ്ടായിരുന്ന മണ്ഡലങ്ങളില്‍ അതത് പ്രസിഡന്റുമാര്‍ തല്‍സ്ഥാനത്ത് തുടരണം എന്നുള്ള കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സര്‍ക്കുലര്‍ ഉണ്ടെന്ന് ലിബിന്‍ കഴിഞ്ഞ ദിവസം പ്രതികരിക്കുകയുണ്ടായി. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുന്‍ ബിജെപിയില്‍ ചേക്കേറിയത് വാര്‍ത്തയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.