Home Politics ആർഎസ്എസ് കാര്യാലയത്തിൽ തിരുവഞ്ചൂർ, കൂടണയും വരെ കൂടെയുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ പരിഹാസം

ആർഎസ്എസ് കാര്യാലയത്തിൽ തിരുവഞ്ചൂർ, കൂടണയും വരെ കൂടെയുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ പരിഹാസം

SHARE

മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ തിരുഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ആർ എസ് എസ് കാര്യാലയത്തിൽ. ശനിയാഴ്ച രാവിലെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പനച്ചിക്കാട്ടെ ആർ എസ് എസ് കാര്യാലയത്തിൽ എത്തിയത്.
പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ പൂജവെയ്പ്പ് ഉത്സവത്തിന്റെ ഉദ്‌ഘാടകൻ തിരുവഞ്ചൂരായിരുന്നു. ചടങ്ങ് കഴിഞ്ഞശേഷമാണ് അദ്ദേഹം അനുയായികൾക്കൊപ്പം ആർ എസ് എസ് കാര്യാലയത്തിൽ എത്തിയത്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പൻ, പഞ്ചായത്ത് അംഗം എബിസൺ കെ എബ്രഹാം എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇതോടെ തിരുവഞ്ചൂർ ആർ എസ് എസിന്റെ കാര്യാലയം സന്ദർശിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി. കേരളത്തിലെ ചില പ്രമുഖ കോൺഗ്രസ് നേതാക്കൾ അടുത്തുതന്നെ ബിജെപിയിൽ ചേരുമെന്ന പ്രചാരണം ശക്തമായിരിക്കെ തിരുവഞ്ചൂർ ആർ എസ് എസ് കാര്യാലയത്തിൽ എത്തിയത് വിവാദമായി.

കോൺഗ്രസിലും പ്രവർത്തകർക്കിടയിലെ വിവാദവും ഉടലെടുത്തു. അതിനിടെ തിരുവഞ്ചൂരിന്റെ നടപടിയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോളും നിറഞ്ഞു. കൂടണയും വരെ കൂടെയുണ്ട്.

എന്നാൽ, താൻ ആർ എസ് എസ് കാര്യാലയം സന്ദർശിച്ചിട്ടില്ലെന്ന് സേവാഭാരതി ഓഫീസ് ആണ് സന്ദർശിച്ചതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ‘നേരറിയാൻ’ ബന്ധപ്പെട്ടപ്പോൾ പറഞ്ഞു. പൂജ വയ്പ്പിന്റെ ഉദ്‌ഘാടനം കഴിഞ്ഞശേഷം പുറത്തിറങ്ങിയപ്പോൾ സേവാഭാരതി പ്രവർത്തകർ തന്നെ ക്ഷണിച്ചതനുസരിച്ചാണ് അങ്ങോട്ട് പോയതെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ കോട്ടയത്ത് ഒരു ഗൃഹപ്രവേശന ചടങ്ങിൽ ആരോ ക്ഷണിച്ചതനുസരിച്ച് പോയ തിരുനവഞ്ചൂരിന്റെ കരിക്കുകുടി പിന്നീട് ഏറെ വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.