Home Politics മറ്റൊരു യൂദാസ് എന്ന കമന്റ് വന്നോ ശകുന്തളേ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയിൽ

മറ്റൊരു യൂദാസ് എന്ന കമന്റ് വന്നോ ശകുന്തളേ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയിൽ

SHARE

കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം എൽഡിഎഫുമായി ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചതിനെതിരെ വിമർശനവുമായി രംഗത്തുവന്ന കോൺഗ്രസുകാർക്ക് തിരിച്ചടിയായിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്ന സംഭവം. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുനാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് മിഥുനെ ഷാള്‍ അണിയിച്ച്‌ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഫേസ്ബുക്ക് പേജിലൂടെ രാജേഷ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
കോൺഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതത്തിലും പ്രതിഷേധിച്ചു കൊണ്ടാണ് മിഥുന്‍ ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറായതെന്ന് ബിജെപി ജില്ലാ നേതൃത്വം പറയുന്നു.
ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തെ ഫേസ്ബുക്കിലും മറ്റും കമന്റുകളിട്ടും പസോട്ടുകളിറക്കിയും പ്രതികരിക്കുന്ന മഷിക്കുപ്പി നേതാക്കളായ വി ടി ബൽറാം, ഷാഫി പറമ്പിൽ, കെ എസ് ശബരീനാഥൻ എന്നിവരൊന്നും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയിൽ ചേർന്ന കാര്യം അറിഞ്ഞ ഭാവം നടിക്കുന്നില്ല. ബൽറാമിനും ഷാഫിക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസം നിറയുകയാണ്. യൂത്ത് യൂദാസ് പോയ കാര്യം അറിഞ്ഞില്ലേയെന്നുള്ള ചോദ്യമാണ് ഏറെയും. സ്വന്തം പാർട്ടി പ്രവർത്തകരെയും നേതാക്കളെയും ഒപ്പം നിർത്താൻ കഴിയാത്ത ബാലറാമുമാർക്ക് മറ്റുള്ളവരെ വിമർശിക്കാൻ എന്തധികാരമെന്നു ചോദിക്കുന്നവരും കുറവല്ല. ഘടകകക്ഷി നേതാക്കൾ പോയതിൽ ആശങ്കപ്പെടുന്ന യൂത്ത് നേതാക്കൾ എന്തുകൊണ്ടാണ് ഇപ്പോൾ മൗനം പാലിക്കുന്നതെന്നും പ്രവർത്തകർ തന്നെ ചോദിക്കുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.