Home Politics ഇനി കണക്ക് കൂട്ടലുകൾ തുടങ്ങാം സംവരണ വാർഡുകളായി, തലസ്ഥാനത്ത് ഇങ്ങനെ

ഇനി കണക്ക് കൂട്ടലുകൾ തുടങ്ങാം സംവരണ വാർഡുകളായി, തലസ്ഥാനത്ത് ഇങ്ങനെ

SHARE

കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. തിരഞ്ഞെടുപ്പിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നു. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലെ സംവരണ വാർഡുകളുടെ പട്ടിക പുറത്ത് വിട്ടു. അൻപത് വാർഡുകളാണ് സംവരണ സീറ്റുകളിൽ ഉള്ളത്. ഇത് സംബന്ധിക്കുന്ന വിശദമായ പട്ടികയാണ് തിരുവനന്തപുരം നഗരസഭാ പുറത്ത് വിട്ടത്, വനിതാ സംവരണം ( പട്ടിക ജാതി ) ഉൾപ്പടെയുള്ള പട്ടികയാണ് നിലവിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ മാസം നടക്കുമെന്നാണ് വ്യക്തമാകുന്നത്.

രാഷ്ട്രീയ ബലാബലത്തിൽ മുൻതൂക്കം ഇപ്പോൾ ഇടതുപക്ഷത്തിനാണ്. തിരുവനന്തപുരം നഗരസഭയിലും കാര്യങ്ങൾ വ്യത്യസ്തമല്ല. മുൻ മേയർ വി.കെ.പ്രശാന്ത് നടത്തിയ ജനകീയ മുന്നേറ്റങ്ങൾക്ക് കൃത്യമായ തുടർച്ച കൊണ്ട് വരാൻ നിലവിലെ മേയർ കെ.ശ്രീകുമാമാറിന് കഴിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലെ മുഴുവൻ വാർഡുകളുടെയും മുഖച്ഛായ മാറ്റുന്ന പ്രവർത്തനമാണ് വി.കെ.പ്രശാന്തിന്റെയും, കെ.ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണസമിതി കാഴ്ചവെച്ചത്. ഭരണത്തുടർച്ച ലക്‌ഷ്യം വെച്ചുള്ള പ്രചരണ പരിപാടികളാകും ഇടത് പക്ഷം ആസൂത്രണം ചെയ്യുക. അതേസമയം ഘടക കക്ഷികൾ ഉൾപ്പടെ കൊഴിഞ്ഞു പോയ യു ഡി എഫിന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളിയാണ്. ഗ്രൂപ്പ് പോരിൽ തകർന്നിരിക്കുന്നു ബിജെപി പാർട്ടി വിഭാഗീയതയുടെ പിടിയിൽ നിന്ന് കൊണ്ടാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടുക. മുന്നണികൾക്കെല്ലാം കണക്ക് കൂട്ടലുകൾ ആരംഭിക്കാനും തന്ത്രങ്ങൾ മെനയാനും പച്ചക്കൊടി കാണിച്ചുകൊണ്ടാണ് നിലവിൽ പട്ടിക പുറത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.