Home Kerala ഖമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ജ്വല്ലറി നിക്ഷേപതട്ടിപ്പ് മറ്റൊരു പോപ്പുലര്‍ ഫിനാന്‍സ് ആണെന്ന് ഹൈക്കോടതി

ഖമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ജ്വല്ലറി നിക്ഷേപതട്ടിപ്പ് മറ്റൊരു പോപ്പുലര്‍ ഫിനാന്‍സ് ആണെന്ന് ഹൈക്കോടതി

SHARE

മുസ്ലീംലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി ഖമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് മറ്റൊരു പോപ്പുലര്‍ ഫിനാന്‍സ് ആണെന്ന് ഹൈക്കോടതി. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. മൂന്ന് പേരില്‍ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരില്‍നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നല്‍കിയ പരാതിയിലാണ് എംഎല്‍എയ്ക്കെതിരെ കേസെടുത്തത്.
കാസർകോട് ജില്ലയിലെ മിക്ക സ്റ്റേഷനുകളിലും ഖമറുദീനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ 88 കേസുകളാണ് രജിസ്റ്റർ ചെയ്തത്.


ഖമറുദ്ദീന്‍ പ്രമോട്ടറായ കമ്പനി നിക്ഷേപകരില്‍ നിന്ന് കോടികള്‍ സ്വീകരിച്ചുവെന്നാണ് പരാതി. ഖമറുദ്ദീനെതിരെ നേരത്തെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തിരുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും സിവില്‍ കേസ് ആണെന്നും തനിക്കെതിരെ ചുമത്തിയ വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഖമറുദ്ദീന്റെ വാദം. ഹര്‍ജി ഈ മാസം 27ന് വീണ്ടും പരിഗണിക്കും. നിലവില്‍ 85ലേറെ പരാതികളിലാണ് പൊലീസ് ഖമറുദ്ദീനെതിരെ കേസെടുത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.