Home Kerala ചെന്നിത്തലയുടെ ഒരു കള്ളം കൂടി പൊളിയുന്നു, സംസ്ഥാന ഫോറൻസിക് ലാബ് ഡയറക്‌ടർ സ്വയം വിരമിച്ചത്, തെളിവുകൾ...

ചെന്നിത്തലയുടെ ഒരു കള്ളം കൂടി പൊളിയുന്നു, സംസ്ഥാന ഫോറൻസിക് ലാബ് ഡയറക്‌ടർ സ്വയം വിരമിച്ചത്, തെളിവുകൾ പുറത്ത്

SHARE

സംസ്ഥാന ഫോറൻസിക് ഡയറക്ട്‌റുടെ പിരിഞ്ഞു പോക്കിനെ ചൊല്ലി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ നുണയാരോപണം പൊളിഞ്ഞു. ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ വ്യക്തിപരമായ കാരണങ്ങളാൽ സ്വയം വിരമിക്കുകയായിരുന്നു. സർവീസിൽനിന്ന് സ്വയം വിരമിക്കാൻ അനുമതി തേടി 2020 ജൂൺ 23 നാണ് സംസ്ഥാന പോലീസ് മേധാവിക്ക് അപേക്ഷ നൽകി. അപേക്ഷയുടെ പകർപ്പ് ഇപ്പോൾ സംസ്ഥാന പോലീസ് തന്നെ പുറത്ത് വിട്ടു. ഇതോടെ ചെന്നിത്തലയുടെ കല്ല് വെച്ച നുണ പൊളിഞ്ഞു പാളീസായി.

ലാബ് ഡയറക്‌ടറുടെ സ്വയം വിരമിക്കൽ ആവശ്യപ്പെട്ടുള്ള അപേക്ഷ

പിന്നീട് ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ മനസ്സ് മാറ്റുകയും സർവീസിൽ തുടരുവാൻ അനുമതി നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർ ജോലിയിൽ തുടർന്നിരുന്നത്. തീ പിടിത്ത കേസ് ഒതുക്കി തീർക്കാനുള്ള സമ്മർദ്ദത്തെത്തുടർന്ന് ഫോറൻസിക് ലബോറട്ടറി മേധാവി സ്വയം വിരമിക്കൽ അപേക്ഷ നൽകിയത് സെക്രട്ടേറിയറ്റിൽ തീപിടുത്തം ഉണ്ടാകുന്നതിന് രണ്ടു മാസം മുൻപാണ് ഫോറൻസിക് ലാബറട്ടറി ഡയറക്ടർ സ്വയം വിരമിക്കുന്നതിന് അപേക്ഷ നൽകിയത്. സ്വയം വിരമിക്കണമെന്ന് ഏതെങ്കിലും ഓഫീസർ ഫോറൻസിക് ലബോറട്ടറി ഡയറക്ടറുടെ മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ലായെന്നും സംസ്ഥാന പോലീസ് മീഡിയ സെന്റർ പത്രക്കുറിപ്പിൽ അറിയിച്ചു. മറിച്ചുള്ള മാദ്ധ്യമവാർത്തകൾ വ്യാജമാണ് എന്നും പോലീസ് മീഡിയ സെന്റർ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ചെന്നിത്തലയുടെ ആരോപണം ആകാശക്കോട്ട പോലെ തകർന്ന് വീണത്. സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ നടത്തി അതിൽ ആനന്ദം കണ്ടെത്തുന്ന രാഷ്ട്രീയ പാപ്പരത്തിലേക്ക് പ്രതിപക്ഷ നേതാവ് അധഃപതിച്ചതിന്റെ മറ്റൊരു ഉദാഹരണമാണ് ഫോറൻസിക് സയൻസ് ഡയറക്‌ടറുടെ അനാവശ്യ വിവാദം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.