Home Kerala കോൺഗ്രസിൽ കലഹം, മുരളീധരനെതിരെ മുല്ലപ്പള്ളി, പഴയ കാര്യങ്ങൾ പറയിപ്പക്കരുതെന്നും മുല്ലപ്പള്ളി

കോൺഗ്രസിൽ കലഹം, മുരളീധരനെതിരെ മുല്ലപ്പള്ളി, പഴയ കാര്യങ്ങൾ പറയിപ്പക്കരുതെന്നും മുല്ലപ്പള്ളി

SHARE

ജോസ് കെ മാണി ഐക്യ ജനാധിപത്യമുന്നണി വിട്ടുപോയതിനുപിന്നാലെ കോൺഗ്രസിൽ കലാപം മൂർച്ഛിക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരൻ എംപിയും വിഷയത്തിൽ തമ്മിൽ കോർത്തു. ഏറു നേതാക്കളും തമ്മിലുള്ള വാക്ക്പോര് കോൺഗ്രസിലെ കലാപം എത്രത്തോളമാണെന്നതും വ്യക്തമാക്കുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതില്‍ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കെ മുരളീധരൻ രംഗത്തുവന്നിരുന്നു. ഘടകകക്ഷികള്‍ വിട്ടുപോകുന്നത് മുന്നണിയുടേയും പ്രവര്‍ത്തകരുടേയും ആത്മവിശ്വാസത്തെ ബാധിക്കുമെന്നും മുരളി പറഞ്ഞു. ഇതേത്തുടർന്നാണ് മുല്ലപ്പള്ളി പ്രകോപിതനായത്. കൂടുതൽ വാചകമടി വേണ്ടെന്നും പാര്‍ട്ടി വിട്ടു പോയ കെ കരുണാകരനെയും മുരളീധരനെയും തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എടുത്ത സമീപനം ഓർക്കുന്നത് നന്നായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.


രാഷ്ട്രീയകാര്യ സമിതിയില്‍ മുരളീധരന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു കക്ഷിയെ മുന്നണിയില്‍ നിന്ന് പറഞ്ഞയക്കുക എന്നത് യു ഡി എഫിന്റെ സമീപനമല്ല. മുന്നണിയെ കണ്ണിലെ കൃഷ്‌ണമണിയെ പോലെ കാത്തുസംരക്ഷിച്ചാണ് മുന്നോട്ടുപോകുന്നത്. മുരളീധരന്‍ അച്ചടക്കലംഘനം നടത്തിയതായോ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായോ തനിക്ക് വ്യാഖ്യാനിക്കാന്‍ ആകില്ല. കെ.മുരളീധരന്‍ പറഞ്ഞത് ശരിയല്ല. പഴയ കാര്യങ്ങൾ പറയിപ്പിക്കരുതെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. ജോസ് കെ മാണി പോയത് ഉള്‍പ്പടെയുളള കാര്യങ്ങള്‍ രാഷ്ട്രീയ കാര്യസമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്തതാണ്. തെറ്റ് തിരുത്തുന്നവരെ അത് സമ്മതിച്ച്‌ തിരികെ കൊണ്ടുവരുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുളളത്. അല്ലാതെ എല്ലാ കാലത്തും അവരെ ജീവപര്യന്തം ശിക്ഷിക്കുക എന്നത് കോണ്‍ഗ്രസ് സമീപനമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.


യു ഡി എഫ് വിട്ടുപോകുന്നവരെ പിടിച്ചുനിര്‍ത്താന്‍ കോൺഗ്രസിനും യു ഡി എഫ് നേതൃത്വത്തിനും കഴിയുന്നില്ലെന്നായിരുന്നും മുരളീധരന്റെ വിമർശനം. ഘടകകക്ഷികളുമായി ഇവരൊക്കെയായി കമ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടാവുന്നുണ്ട്. വീരേന്ദ്രകുമാര്‍ 46 വര്‍ഷത്തെ ഇടതുബാന്ധവം സഹിക്കാന്‍ കഴിയാതെയാണ് യു ഡി എഫിലേക്ക് വന്നത്. അദ്ദേഹം എന്തുകൊണ്ട് തിരിച്ചുപോയി. ഞാന്‍ ഇവരുമായി സംസാരിക്കുമ്പോള്‍ മനസിലായത് വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളായിരുന്നു പലതും എന്നതാണ്- മുരളീധരൻ ആഞ്ഞടിച്ചു.
ഇതാണ് മുല്ലപ്പള്ളിയെ പ്രകോപിതനാക്കിയത്. വരും ദിവസങ്ങളിലും കോൺഗ്രസിലെ കലാപം കൂടുതൽ മറ നീക്കി പുറത്തുവരും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.