Home Kerala ഇതിലും വലിയ കുത്തിത്തിരിപ്പ് സ്വപ്നങ്ങളിൽ മാത്രം; ശബരിമലയിൽ പോകുന്നത് അയ്യപ്പ ദർശനത്തിനല്ലേ

ഇതിലും വലിയ കുത്തിത്തിരിപ്പ് സ്വപ്നങ്ങളിൽ മാത്രം; ശബരിമലയിൽ പോകുന്നത് അയ്യപ്പ ദർശനത്തിനല്ലേ

SHARE

അയ്യപ്പ ഭക്തർക്കിടയിൽ തെറ്റിധാരണ പടർത്താൻ സംഘപരിവാർ കുത്തിത്തിരിപ്പു പ്രചരണം. കൊവിഡിന്റെ സാഹചര്യത്തിൽ ശബരിമലയിൽ ഏർപ്പെടുത്തേണ്ട നിയന്ത്രങ്ങളെ സംബന്ധിച്ച് ശബരിമല ഹൈകമ്മീഷ്ണർ ഹൈക്കോടതിയെ അറിയച്ച വിഷയങ്ങൾ ഉപയോ​ഗിച്ചാണ് വ്യാജപ്രചരണം. പ്രചരണത്തിൽ പലയിടങ്ങളിലായി ഹിന്ദു വിശ്വാസ വിരുദ്ധരായ കേരള സർക്കാർ എന്ന് ഉപയോ​ഗിച്ചിരിക്കുന്നത് കാണം. ഈ മൂന്ന് വാക്കുകളിൽ നിന്ന് വ്യക്തമാണ് പ്രചരണത്തിന്റെ ഉദേശം. സമാധാനമായി മുന്നോട് പോകുന്ന ഒരു ജനവിഭാ​ഗത്തിനിടയിൽ മതപരമായ ഭിന്നിപ്പ് അടിച്ചു കേറ്റാനുള്ള ശ്രമം.

അയ്യപ്പ ഭക്തരെ..
ഈ വർഷം ശബരിമലക്ക് പോകണോ ?
ചിന്തിക്കൂ, ഹിന്ദു വിശ്വാസ വിരുദ്ധരായ കേരളാ സർക്കാർ ഇത്തവണ ഭക്തർക്ക് കരുതി വച്ചിരിക്കുന്നത് ആചാര ലംഘനത്തിന്റെ മണ്ഡലകാല അയ്യപ്പ ദർശനമാണ് എന്നാണ് പ്രചരണം. കൊവിഡ് വ്യാപനം തയാൻ ആളുകൾ കൃത്യമായി ക്യൂ പാലിക്കേണ്ടതിന്റെയും കൂട്ടാമായി നിൽക്കുന്നത് ഒഴിവാക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കിയാണ് ഹൈക്കമ്മീഷ്ണർ കോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണത്തിന് ശബരിമലയിൽ ശക്തമായ നടപടി ആവശ്യമാണ്. ജനലക്ഷങ്ങൾ എത്തി ദർശനം നടത്തി കടന്നു പോകുന്ന തീർത്ഥാടന കേന്ദ്രത്തിൽ നിയന്ത്രണങ്ങളിലാതെ പഴയ രീതി തുടർന്നാലൂണ്ടാകുന്ന അപകടം നമ്മുക്ക് വ്യക്തമാണ്. എന്നാൽ തീർത്തും മുനുഷ്യത്വ രഹിതമായ പ്രചരണത്തിലൂടെ ഭക്തിയിലേക്ക് രാഷ്ട്രീയം കൂട്ടിചേർക്കുകയാണ് സംഘപരിപവാർ.

മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ മൂന്ന് ഭാഷകളിലാണ് പ്രചരം നടക്കുന്നത്. കോവിഡ് വ്യാപത്തിന്റെ ഉത്തരവാദിത്തം കൂടി ഭക്തരുടെ തലയിൽ വന്നേക്കാം
കൊറോണ കാരണം നട അടച്ചു പൂജയ്ക്ക് വിഘ്നം വരുന്ന സാഹചര്യവും ഉണ്ടായേക്കാം.
അതിനേക്കാൾ പ്രധാനം ഇപ്പൊൾ സുപ്രീം കോടതിയിൽ നടക്കുന്നത് ഒരു ആചാര ലംഘനത്തിന് എതിരെയുള്ള കേസാണ്, ഹിന്ദു വിരുദ്ധ സർക്കാർ ഇത്തവണ വിളിക്കുന്നത് ഒരു കൂട്ടം ആചാര ലംഘനങ്ങൾ ഭക്തരെ കൊണ്ട് ചെയ്യിക്കാൻ ആണ്, അത് കോടതിയിൽ ഭക്തർക്ക് എതിരെയുള്ള വാദത്തിന് ഇതേ ഹിന്ദു വിരുദ്ധ സർക്കാർ ഉപയോഗിക്കും ഇത്തരത്തിലാണ് പ്രചരണം നടക്കുന്നത്. ആചരങ്ങൾ പാടില്ല പക്ഷെ ഭണ്ഡാരത്തിൽ കാശിടാമെന്നും അതിനാൽ ആരും ശബരിമലയിൽ പോകരുതെന്നും പ്രചരണത്തിൽ പറയുന്നു. ഇവരോടുള്ള ഒരു ചോദ്യം ശബരിമലയിൽ പോകുന്നത് അയ്യപ്പദർശനത്തിനല്ലെ എന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.