Home Kerala സ്വർണ്ണം അയച്ച ആളെ പിടിച്ചോ? സ്വർണ്ണം കിട്ടി വിറ്റ ആളുകളെ പിടിച്ചോ? ഇന്നെത്ര ചാനലുകൾ ഇത്...

സ്വർണ്ണം അയച്ച ആളെ പിടിച്ചോ? സ്വർണ്ണം കിട്ടി വിറ്റ ആളുകളെ പിടിച്ചോ? ഇന്നെത്ര ചാനലുകൾ ഇത് ചർച്ച ചെയ്യും?

SHARE

കള്ളക്കടത്തു സംബന്ധിച്ച് അന്വേഷിക്കേണ്ട ഏജൻസിയ്ക്കു പുറമെ എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികളെ കേസിലേക്കെത്തിച്ചതിനെയും അതിനുവേണ്ടി കേസിനെ വളച്ചൊടിച്ചതിനെയും തൂറന്നു കാട്ടി രം​ഗത്തു വന്നിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ. സ്വർണ്ണ കള്ളക്കടത്ത് കേസ് NIA ഏറ്റെടുത്തപ്പോൾ ഞാനൊരു കാര്യം പറഞ്ഞു. UAPA നിൽക്കില്ല. കള്ളക്കടത്ത് മാത്രമായി UAPA യിൽ രാജ്യദ്രോഹം ആകില്ല. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷ തകർക്കുന്ന കള്ളക്കടത്ത് മാത്രമേ ഭേദഗതി പ്രകാരം പോലും NIA യുടെ പരിധിയിൽ വരൂ. സ്വർണ്ണ കള്ളക്കടത്ത് അന്വേഷിക്കേണ്ടത് കസ്റ്റംസ് ആണ്. ഒരു കുറ്റം അന്വേഷിക്കാൻ ഒരു അന്വേഷണ ഏജൻസി ഉള്ളപ്പോൾ അതേ കാര്യത്തിന് NIA യെ ചുമതലപ്പെടുത്താനുള്ള ബുദ്ധിയില്ലായ്മ പാർലമെന്റിനു ഉണ്ടാകില്ല. അതുകൊണ്ട് UAPA ഭേദഗതി നിയമത്തെ നാം വായിക്കേണ്ടത് മാധ്യമങ്ങളും NIA യും വായിക്കുന്നത് പോലെയല്ല എന്നത് സ്പഷ്ടമാണ് എന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

NIA കേസ് സ്വാഹ !!

സ്വർണ്ണ കള്ളക്കടത്ത് കേസ് NIA ഏറ്റെടുത്തപ്പോൾ ഞാനൊരു കാര്യം പറഞ്ഞു. UAPA നിൽക്കില്ല. കള്ളക്കടത്ത് മാത്രമായി UAPA യിൽ രാജ്യദ്രോഹം ആകില്ല. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷ തകർക്കുന്ന കള്ളക്കടത്ത് മാത്രമേ ഭേദഗതി പ്രകാരം പോലും NIA യുടെ പരിധിയിൽ വരൂ. സ്വർണ്ണ കള്ളക്കടത്ത് അന്വേഷിക്കേണ്ടത് കസ്റ്റംസ് ആണ്. ഒരു കുറ്റം അന്വേഷിക്കാൻ ഒരു അന്വേഷണ ഏജൻസി ഉള്ളപ്പോൾ അതേ കാര്യത്തിന് NIA യെ ചുമതലപ്പെടുത്താനുള്ള ബുദ്ധിയില്ലായ്മ പാർലമെന്റിനു ഉണ്ടാകില്ല. അതുകൊണ്ട് UAPA ഭേദഗതി നിയമത്തെ നാം വായിക്കേണ്ടത് മാധ്യമങ്ങളും NIA യും വായിക്കുന്നത് പോലെയല്ല എന്നത് സ്പഷ്ടമാണ്.

ഇതിന്റെ പതിന്മടങ്ങ് സ്വർണം പിടിച്ച കേസിൽ UAPA ഇട്ടിട്ടില്ല. UAE കോൺസുലേറ്റ് സ്റ്റാഫിനെ കള്ളക്കടത്ത് സ്വർണ്ണത്തോടെ പിടിച്ച കേസിൽ പോലും NIA രംഗത്ത് വന്നിട്ടില്ല. അപ്പോഴാണ് ഈ ചീള് കേസിൽ NIA വരുന്നത്.

NIA യുടെ അന്വേഷണ പ്രകാരം തന്നെ സ്വർണ്ണക്കടകൾക്ക് ആണ് കള്ളക്കടത്ത് സ്വർണ്ണം കിട്ടിയത്. 100 കിലോയിൽ താഴെ സ്വർണ്ണം കൊണ്ടുവന്നാൽ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി തകരുമോ? മറ്റു NIA കേസുകൾ പോലെയല്ല, പ്രതികൾ മിക്കവരും കസ്റ്റംസ് ആക്റ്റ് 108 വകുപ്പ് പ്രകാരം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അവർ സ്വർണ്ണം കൊണ്ടുവന്നു എന്നു തെളിഞ്ഞിട്ടും ഇന്നെന്തേ 10 പ്രതികൾക്ക് വിചാരണാ കോടതിയിൽ നിന്ന് തന്നെ ജാമ്യം കിട്ടിയത്?

അലൻ താഹ കേസിൽ പറഞ്ഞത് പോലെ, പ്രഥമദൃഷ്ട്യ UAPA നിൽക്കില്ലെങ്കിൽ മാത്രമേ ഈ സ്റ്റേജിൽ പ്രതിക്ക് ജാമ്യം കൊടുക്കാനാകൂ. സ്വർണം കടത്തിയ പ്രതികൾക്ക് ജാമ്യം കിട്ടിയെങ്കിൽ അതിനർത്ഥം പ്രഥമദൃഷ്ട്യാ NIA ക്ക് അന്വേഷിക്കാനുള്ള അധികാരമുള്ള UAPA കേസില്ല എന്ന് തന്നെയാണ്. രാജ്യദ്രോഹം ഇല്ലെങ്കിൽ കസ്റ്റംസ് മാത്രം അന്വേഷിക്കേണ്ട കേസാണെന്നു ഓർക്കണം.
2 പ്രതികൾ ജാമ്യഹരജി പിൻവലിച്ചത് കൊണ്ടു അവർക്ക് തൽക്കാലം ജാമ്യം കിട്ടിയില്ല. 3 പേർക്ക് ജാമ്യം കൊടുക്കാത്തതിന്റെ കാരണം വേറെയാണ്. അവർക്ക് ദാവൂദ് ഇബ്രാഹിമിന്റെ നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് NIA ആരോപിച്ചു. അത് സ്വർണ്ണ കടത്ത് പോലെയല്ല, UAPA യിൽ പ്രധാന കുറ്റമാണ്. അത് FIR ൽ പറഞ്ഞിട്ടുണ്ടോ എന്നൊക്കെയുള്ള ചോദ്യം കോടതി വരും ദിവസങ്ങളിൽ ചോദിക്കുമായിരിക്കും.

2 മാസമായി മാധ്യമങ്ങൾ കൊട്ടിഘോഷിച്ച, ചർച്ച ചെയ്തു ചെയ്തു ചെയ്തു ചെയ്തു ഇരുന്ന NIA കേസിൽ NIA ക്ക് അന്വേഷിക്കാൻ അധികാരമില്ല എന്നു തെളിഞ്ഞയിടത്തെക്കാണ് കാര്യങ്ങൾ പോകുന്നത്. അങ്ങനെയെങ്കിൽ ഫെഡറൽ തത്വങ്ങൾ ലംഘിച്ചല്ലേ ഈ കേസ് അന്വേഷിക്കാൻ NIA വന്നത്? കുറ്റപത്രം തള്ളിപ്പോയാൽ ഇന്ന് NIA യെ ന്യായീകരിച്ചവരെ വിചാരണ ചെയ്യാൻ ഇവിടെ ചർച്ച ഉണ്ടാകുമോ?

സ്വർണ്ണം അയച്ച ആളെ പിടിച്ചോ?
സ്വർണ്ണം കിട്ടി വിറ്റ ആളുകളെ പിടിച്ചോ? ഒത്താശ ചെയ്തുവെന്നു ആക്ഷേപമുള്ള കോണ്സുലേറ്റു ജനറലിനെ ചോദ്യം ചെയ്തോ?

ഇന്നെത്ര ചാനലുകൾ ഇത് ചർച്ച ചെയ്യും? എത്ര ഓൺലൈൻ പത്രങ്ങളിൽ ഇത് പ്രധാന വാർത്തയാണ്?

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.