Home Politics യു ഡി എഫിൽ പൊട്ടിത്തെറി,ജോസ് കെ മാണിക്ക് പിന്നാലെ അതൃപ്തിയറിയിച്ച് നേതാക്കൾ

യു ഡി എഫിൽ പൊട്ടിത്തെറി,ജോസ് കെ മാണിക്ക് പിന്നാലെ അതൃപ്തിയറിയിച്ച് നേതാക്കൾ

SHARE

കേരള കോൺഗ്രസ് മാണി വിഭാഗം യു ഡി എഫ് ബന്ധം ഉപേക്ഷിച്ച് ഇടത് പക്ഷത്തോടൊപ്പം ചേർന്നതോടെ കോൺഗ്രസിൽ പൊട്ടിത്തെറി. രാഷ്ട്രീയ തിരിച്ചടി നൽകിയ വിഷയത്തിൽ കോൺഗ്രസ് അവധാനതയില്ലാതെ പെരുമാറി എന്നാരോപിച്ച് ഒരു വിഭാഗം നേതാക്കൾ രംഗത്ത് വന്നു. ജോസ് കെ മാണി മുന്നണി വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ കാര്യമായ കൂടിയാലോചന നടത്തിയിട്ടില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസ് തന്നെയാണ് കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിൽ നിന്നും പുറത്താക്കിയത്. ഒന്നോ രണ്ടോ പേർ ചേർന്ന് കൈക്കൊണ്ട തീരുമാനം മുന്നണിക്ക് ആകെ തിരിച്ചടിയായെന്നും മുരളീധരൻ വ്യക്തമാക്കി. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് എമ്മിന്റെ അഭാവം മുന്നണിക്ക് കനത്ത തിരിച്ചടി നൽകുമെന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 1980 ൽ മാണി വിഭാഗം ഇടത് ചേരിയിൽ നിന്നപ്പോഴുണ്ടായ പിന്നോട്ട് പോക്ക് വരുന്ന തിരഞ്ഞെടുപ്പിൽ മുന്നണിക്ക് സംഭവിക്കുമെന്ന് ഇവർ വിലയിരുത്തുന്നു.

ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയതോടെ മധ്യ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ഇടത് മുന്നേറ്റത്തിന് വഴിയൊരുങ്ങുകയാണ്. ലീഗ് മാത്രമാണ് യു ഡി എഫിൽ ഇനി കോൺഗ്രസിനെ കൂടാതെ അവശേഷിക്കുന്ന പ്രമുഖ രാഷ്ട്രീയ സംഘടന. തിരഞ്ഞെടുപ്പുകളിൽ മുന്പില്ലാത്ത വിധം അവകാശ വാദം ഉന്നയിക്കാൻ ലീഗിന് കഴിയും. മന്ത്രി സഭയിലും സീറ്റ് വിഭജനത്തിലും കാര്യമായ വിലപേശലിന് ലീഗിന് ഇനി സംശയിക്കേണ്ട ഗതിയുണ്ടാകില്ല. ഇക്കാര്യം കൂടി മുൻ നിർത്തിയാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ യു ഡി എഫ് നിലപാടിനെ വിമർശിക്കുന്നത്. മുപ്പത്തിയെട്ട് വർഷമാണ് കൂടെ നിന്ന രാഷ്ട്രീയ സംഘടനയെ അപക്വമായ രാഷ്ട്രീയ നീക്കത്തിലൂടെ പുറത്താക്കിയതോടെ കെ.മുരളീധരൻ ഉൾപ്പടെയുള്ളവർ കെപിസിസി നേതൃത്വത്തോട് കലഹം ആരംഭിച്ചു കഴിഞ്ഞു. രണ്ട് എം എൽ എ മാരും രണ്ട് എം പി മാരും ഉണ്ടായിരുന്ന ഒരു സഖ്യ കക്ഷിയെ ഉള്ളിത്തൊലി പോലെ വലിച്ചെറിഞ്ഞത് ഈ രാഷ്ട്രീയ സാഹചര്യത്തിൽ മുന്നണി കാണിക്കുന്ന മണ്ടത്തരമാണ് എന്ന് മുരളീധരൻ അഭിപ്രായപ്പെടുന്നു. എക്കാലത്തും കോൺഗ്രസിന്റെ വിശ്വസ്തരായി ഒപ്പം നിന്ന മുന്നണിയെ “യൂദാസ്” എന്നാക്ഷേപിച്ച യുവ എം എൽ എ ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ മര്യാദകേടിനെയും നേതാക്കൾ വിമർശിച്ചു. മധ്യ കേരളം കൈ വിട്ടു പോകുന്നു എന്ന തിരിച്ചറിവ് കോൺഗ്രസിന് ഉണ്ടാകണം. തുടർ ഭരണം ഉറപ്പാക്കുന്ന സാഹചര്യത്തിലേക്ക് ഇടത് പക്ഷം നീങ്ങുമ്പോൾ അതിന്റെ ഇന്ധനമാകുന്ന പണിയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.