Home Kerala ചമ്പക്കര പാലം, വാട്ടർ ടാക്സി, പച്ചത്തുരുത്ത്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്‌ഘാടനങ്ങളുടെ വസന്ത കാലം

ചമ്പക്കര പാലം, വാട്ടർ ടാക്സി, പച്ചത്തുരുത്ത്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്‌ഘാടനങ്ങളുടെ വസന്ത കാലം

SHARE

കേരളം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നുദ്‌ഘാടനം ചെയ്യുന്ന പദ്ധതികളിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുതൽ പച്ചത്തുരുത്ത് വരെ ഉൾപ്പെടുന്നു. ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകർന്നു കൊണ്ട് വയറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴയിൽ ഉദ്‌ഘാടനം ചെയ്യുമ്പോൾ ആരോഗ്യ കേരളത്തിന്റെ ഭാവിയിലേക്കുള്ള ഒരു പുതിയ വെളിച്ചം കൂടിയാകുകയാണ്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തന ക്ഷമമാകുന്നതോടെ സാംക്രമിക രോഗങ്ങളേയും രോഗവ്യാപനങ്ങളേയും കുറിച്ച് കൂടുതൽ അറിവു നേടുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും നമ്മൾ കൂടുതൽ കരുത്ത് നേടുമെന്നത് നിശ്ചയമാണ്. പ്രശസ്ത വൈറോളജി വിദഗ്ദനായ ഡോ. അഖിൽ ബാനർജി സ്ഥാപനത്തിന്റെ മേധാവിയായി സ്ഥാനമേറ്റെടുത്തിട്ടുണ്ട്. മറ്റു നിയമനങ്ങളും ദ്രുതഗതിയിൽ നടന്നു വരികയാണ്. രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മാറുമെന്ന് പ്രത്യാശിക്കുന്നു.

തിരക്കേറിയ റോഡ് ഗതാഗതം കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. വലിയ തോതിലുള്ള മലിനീകരണവും ഇന്ധന നഷ്ടവും സമയ നഷ്ടവും അതു കാരണം നമ്മൾ നേരിടുന്നുണ്ട്. റോഡുകളുടെ വികസനം മാത്രമല്ല അതിനുള്ള ഒരേയൊരു പരിഹാരം. മറ്റു ഗതാഗത മാർഗങ്ങൾ വികസിപ്പിക്കുക എന്നതും അനിവാര്യമാണ്. ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ യാത്രാ മാർഗങ്ങളിൽ ഒന്നാണ് ജലഗതാഗതം. കുറഞ്ഞ പാരിസ്ഥിതികാഘാതവും ചെലവും ജല ഗതാഗതത്തെ ഏറെ അഭികാമ്യമാക്കുന്നു.
ഈ സാധ്യത മുന്നിൽക്കണ്ട് നിരവധി പദ്ധതികൾ സർക്കാർ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ആ വികസന മുന്നേറ്റത്തിലെ ഏറ്റവും പുതിയ പദ്ധതിയാണ് ജല ഗതാഗത വകുപ്പ് നാളെ ആരംഭിക്കാൻ പോകുന്ന വാട്ടർ ടാക്സി സർവീസ്.
റോഡ് ഗതാഗതത്തിലെന്ന പോലെ ജല ഗതാഗതത്തിലുപയോഗിക്കുന്ന ഈ വാട്ടർ ടാക്സി സർവീസ് ജല ഗതാഗത മേഖലയുടെ വികസനത്തിനെന്ന പോലെ വിനോദ സഞ്ചാര മേഖലയിലും പുതിയ ഉണർവു പകരും.ഇത് കൂടാതെ ചമ്പക്കര പാലം, ആയിരം പച്ചത്തുരുത്തുകളുടെ പ്രഖ്യാപനം എന്നിവയും ഇന്ന് നടന്നു. പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകി കൊണ്ടുള്ള പദ്ധതിയാണ് ആയിരം പച്ച തുരുത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.