Home Kerala സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്ക് ജാമ്യം

സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്ക് ജാമ്യം

SHARE

സ്വർണ്ണക്കടത്ത് കേസിൽ പത്തോളം പ്രതികൾക്കാണ് എൻ ഐ എ കോടതി ജാമ്യം നൽകിയത്.യു എ പി എ ചുമത്തിയ കേസിലാണ് ജാമ്യം. മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചി എൻ ഐ എ കോടതിയാണ് ജാമ്യം നൽകിയത്. സ്വർണ്ണക്കടത്തിൽ നിക്ഷേപമുള്ള പ്രതികൾക്കാണ് നിലവിൽ ജാമ്യം ലഭിച്ചത്. സരിത്തും സ്വപ്നയും കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പിൻവലിച്ചിരുന്നു. കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്ന രീതിയാണ് ഇപ്പോൾ കേസിലുള്ളത്. സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. അന്വേഷണം ഇരുട്ടിൽ തപ്പാലാണ് എന്ന് ഇതിനോടകം ആക്ഷേപം ഉയർന്നു കഴിഞ്ഞു. ശക്തമായ തെളിവുകൾ കണ്ടെത്താനോ അന്വേഷണം ശക്തമാക്കണോ ഏജൻസിക്ക് ഇപ്പോഴും കഴിയാത്ത കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സംശയം ശക്തമാക്കുന്നു. കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.