Home Politics എന്നും കേരളാ കോൺഗ്രസ്സിനെ നക്കിയൊതുക്കി കോൺഗ്രസ് …

എന്നും കേരളാ കോൺഗ്രസ്സിനെ നക്കിയൊതുക്കി കോൺഗ്രസ് …

SHARE

മദ്ധ്യകേരളത്തിലും തൃശൂർ ജില്ലയിലും മലബാറിലെ കുടിയേറ്റ കേന്ദ്രങ്ങളിലും കൃഷിക്കാർക്കിടയിൽ നല്ല പിന്തുണയുള്ള പാർട്ടിയാണ് കേരളാ കോൺഗ്രസ്-എം. 1964 ഒക്ടോബർ ഒൻപതിനാണ് അവിഭക്ത കേരളാ കോൺഗ്രസ് രൂപംകൊണ്ടത്. പുതിയ പാർട്ടിയുടെ ആവിർഭാവംതന്നെ കാർഷിക പ്രശ്നങ്ങളോടുള്ള കോൺഗ്രസിന്റെ അവഗണനയിലും നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ ആധിപത്യത്തിലും പ്രതിഷേധിച്ചായിരുന്നു. ഭരണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും കോൺഗ്രസിലെ ചേരിപ്പോരും മൂർഛിച്ച് ആർ ശങ്കർ മന്ത്രിസഭ ആടിയുലഞ്ഞ കാലം. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് കെ എം ജോർജിന്റെ നേതൃത്വത്തിൽ മദ്ധ്യ കേരളത്തിലെ 15 എം എൽ എ മാർ വോട്ടുചെയ്യുന്നതിൽ വരെ അത് എത്തി. 1964 സെപ്തംബർ 8 നായിരുന്നു അത്. അവിശ്വാസം പാസായി. സർക്കാർ വീണു. ഇതേ തുടർന്നാണ് അച്ചടക്കനടപടി നേരിട്ട എം എൽ എ മാരുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് രൂപീകരിച്ചത്. 1965 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ കക്ഷികളും മത്സരിച്ചത് തനിച്ചായിരുന്നു. അന്ന് എ എൽ എ മാരുടെ അംഗബലത്തിൽ മൂന്നാം സ്ഥാനം അവർ നേടി. സി പി ഐ -എം ആയിരുന്നു ഒന്നാം സ്ഥാനത്ത് ; രണ്ടാം സ്ഥാനത്ത് കോൺഗ്രസും. (ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ നിയമസഭ പിരിച്ചുവിടപ്പെട്ടു ) 60 സീറ്റിൽ മത്സരിച്ച കേരളാ കോൺഗ്രസ് 24 സീറ്റിൽ ജയിച്ചു – 12 .58 ശതമാനം വോട്ടും സ്വന്തമാക്കി. പിന്നീട് കോൺഗ്രസുമായി കൂട്ടുകൂടി മത്സരിച്ചപ്പോൾ ഒരിക്കലും അത്രയും വലിയ വിജയം കൈവരിക്കാനായില്ല. പിളരുന്നതിനു മുൻപ് മാത്രമല്ല എല്ലാ ഗ്രൂപ്പുകൾക്കുമായി പിന്നീടും. കോൺഗ്രസ് നയിച്ച മുന്നണിയിൽ നിന്നപ്പോഴെല്ലാം നിയമസഭയിൽ സീറ്റ് കുറഞ്ഞുവരികയായിരുന്നു. 1980 ൽ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് മത്സരിച്ചപ്പോഴാകട്ടെ മൂന്ന് ഗ്രൂപ്പിനുംകൂടിയാണെങ്കിലും 15 സീറ്റ് ലഭിച്ചിരുന്നു.
നിലവിലെ നിയമസഭയിൽ കേരളാ കോൺഗ്രസിന് എല്ലാ വിഭാഗത്തിനും കൂടിയുള്ളത് ഏഴ് സീറ്റാണ്. കെ എം മാണി പക്ഷം – 3, ആർ ബാലകൃഷ്ണ പിള്ള പക്ഷം – 1 ,പി ജെ ജോസഫ് ഗ്രൂപ്പ് – 1 , സി എഫ് തോമസ് അന്തരിച്ചു , ടി എം ജേക്കബ് ഗ്രൂപ്പ് – 1 .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.