Home Newspool ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു, വൻദുരന്തം ഒഴിവായി

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു, വൻദുരന്തം ഒഴിവായി

SHARE

കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ബോഗികള്‍ വേര്‍പ്പെട്ടു. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിന്റെ ബോഗികളാണ് വേര്‍പെട്ടത്. സംഭവത്തില്‍ ആളപായമോ പരിക്കോ ഉണ്ടായിട്ടില്ല. മെയിലിന്റെ പിന്നിലത്തെ ബോഗികളാണ് വേര്‍പെട്ടുപോയത്.
എന്നാല്‍, ബോഗികള്‍ വേര്‍പെട്ടുപോയത് അറിയാതെ നിയന്ത്രണമില്ലാതെ ഓടുകയായിരുന്നു. നാട്ടുകാര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് ട്രെയിന്‍ തിരികെവരികയും ബോഗികള്‍ കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. ബോഗികള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ അഞ്ചരയോടെ ട്രെയിന്‍ വീണ്ടും യാത്ര തിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.