Home Politics സന്ദർശന സ്കൂപ്പ് : നുരയുന്ന നുണയിൽ മുങ്ങി മുങ്ങി…

സന്ദർശന സ്കൂപ്പ് : നുരയുന്ന നുണയിൽ മുങ്ങി മുങ്ങി…

SHARE

കുരുക്ക് മുറുകി… കേരളത്തിലെ നഴ്സറി കുട്ടികളുടെ കൊച്ചുവർത്തമാനങ്ങളിൽ ഈയിടെ ഇടം പിടിച്ച രണ്ട് ലളിത പദങ്ങൾ… പോ മോനേ ദിനേശാ എന്ന മോഹൻലാലിന്റെ സംഭാഷണ ശകലത്തിനുശേഷം അവർക്ക് ഇത്രയും പരിചയമായ വാക്കുകൾ വേറെയില്ല. മൂന്ന് മാസമായി ദിവസേന പലവട്ടം ടി വി ചാനലുകളിലും ദിനപത്രങ്ങളിലും തുടർച്ചയായി കാണുകയും കേൾക്കുകയും ചെയ്യുന്ന പല്ലവി. ഈയൊരു പ്രയോഗം ഇത്രയേറെ സുപരിചിതമാക്കിയതിൽ മലയാളത്തിലെ അന്വേഷണാത്മക മാധ്യമ പ്രവർത്തന രംഗത്തെ മുൻനിര അപ്പോസ്തലർക്ക് അഭിമാനിക്കാം. പക്ഷേ, തങ്ങൾ നിരന്തരം പടച്ചുവിട്ട നുണകൾ എങ്ങും ഏശാതെ കുത്തിയൊഴുകിപ്പോവുന്നതിന്റെ ജാള്യം മറയ്ക്കാൻ അതു പോരല്ലോ.
മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയിൽ യു എ ഇ കോൺസൽ ജനറൽ സന്ദർശിച്ചിരുന്നതായി വിവാദ അവതാരം സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നാണ് വാർത്താ സ്കൂപ്പുകാർ പുതുതായി കണ്ടെത്തിയിരിക്കുന്നത്. സാമാന്യ യുക്തി തരിമ്പുപോലുമില്ലാത്ത ഈ നുണബാണവും ചീറ്റിപ്പോയത് സ്വാഭാവികം. മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ വിദേശ നയതന്ത്രാലയത്തിലെ മുഖ്യ ചുമതലക്കാർ സന്ദർശിക്കുന്നത് സാധാരണ നടപടിയാണ്. പ്രത്യേകിച്ച് കോൺസൽ ജനറലായി പുതിയ ആൾ വരുമ്പോൾ ; അതല്ലെങ്കിൽ പുതിയ മുഖ്യമന്ത്രി വരുമ്പോൾ . അതു കഴിഞ്ഞും ചിലപ്പോൾ കൂടിക്കാഴ്ചകളുണ്ടാകും. കോൺസുലേറ്റുകളുള്ള മറ്റു സംസ്ഥാനങ്ങളിലും ഇതു പതിവാണ്. ഇത് ഓഫീസിലോ ഔദ്യോഗിക വസതിയിലോ ആവാം.
ഇത്തരം ഉപചാരങ്ങളൊക്കെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനുള്ളതാണ്. ചെന്നൈയിലാണ് അമേരിക്കൻ കോൺസുലേറ്റ്. അവിടെ എത്തിയാണ് പുതിയ കോൺസൽ ജനൽ ചുമതലയേറ്റത് – ജൂഡിത് റാവിൻ. സ്തംബർ 6 ന് ചുമതലയേറ്റ അവർ കഴിഞ്ഞ മാസംതന്നെ മുഖ്യമന്ത്രിയുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി. കൊറോണയില്ലായിരുന്നുവെങ്കിൽ അവർ ഇങ്ങോട്ട് വരുമായിരുന്നു. എന്തായാലും മുഖ്യമന്ത്രി അവരെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. കൂടിക്കാഴ്ച നടത്തുമ്പോൾ ഇരു ഭാഗത്തെയും സെക്രട്ടറിമാർ ഉണ്ടാകും. അതാണ് രീതി. യു എ ഇ കോൺസൽ ജനറൽ ക്ലിഫ് ഹൗസിൽ ചെന്ന് മുഖ്യമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹത്തിൻ്റെ സെക്രട്ടറിയായിരുന്നു സ്വപ്ന. മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കരനും അപ്പോൾ അവിടെ ഉണ്ടായിരുന്നു. എത്രയോ മാസങ്ങൾക്ക് മുമ്പ് നടന്ന ആ സന്ദർശനത്തിൽ എന്താണ് വാർത്ത ?

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.