Home Politics ” മാതൃഭൂമി” വീണിടത്തെ സ്വന്തം വിസർജ്യത്തിൽ കിടന്ന് ഉരുളുകയാണ്

” മാതൃഭൂമി” വീണിടത്തെ സ്വന്തം വിസർജ്യത്തിൽ കിടന്ന് ഉരുളുകയാണ്

SHARE

റൂൾസ് ഓഫ് ബിസിനസ് ഭേദ​ഗതി സംബന്ധിച്ച് ആശങ്ക പടർത്താനുള്ള കഠിനമായ ശ്രമത്തിലാണ് മാതൃഭൂമി. സ്ഥാപനത്തിന്റെ ഈ ത്വരയെ വിമർശിച്ച് രം​ഗത്തു വന്നിരിക്കുകയാണ് എൻ ഇ മേഘനാഥൻ.

മന്ത്രിമാരിലും സെക്രട്ടറിമാരിലും നിക്ഷിപ്തമായ അധികാരങ്ങളിൽ കാലോചിതമായി എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് പരിശോധിച്ച് നിർദ്ദേശങ്ങൾ നൽകാൻ 2018ൽ സർക്കാർ സെക്രട്ടറിതല സമിതി രൂപവത്കരിച്ചിരുന്നു.

പ്രസ്തുത സമിതി മാറൂമി പറഞ്ഞ കണക്കുള്ള ചില നിർദ്ദേശങ്ങൾ സഹിതം റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ എന്ത് നടപടി വേണമെന്ന് തീരുമാനിക്കാൻ മാസങ്ങൾക്ക് മുൻപ് മന്ത്രിസഭയുടെ മുന്നിൽ ഫയൽ വന്നപ്പോൾ നിയമമന്ത്രി കൺവീനറായി ഒരു മന്ത്രിതല ഉപസമിതി രൂപ നൽകി.

ഈ സമതി വിഷയം ചർച്ച ചെയ്ത് തീരും മുൻപേ ഇതാ പിണറായി എല്ലാം കൈപ്പിടിയിൽ ഒതുക്കുന്നു എന്ന് ദു:സ്സൂചന മാതൃഭൂമി നൽകിയതിൽ ഒരത്ഭുതവുമില്ല. സർക്കാരിനെതിരെ ദിവസവും എന്തെങ്കിലും കള്ളക്കഥ കുത്തിപ്പൊക്കിയാലേ മാറൂമിക്ക് ഉറക്കം വരൂ എന്ന് മേഘനാഥൻ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം

മുഖ്യമന്ത്രിയിലും സെക്രട്ടറിമാരിലും അധികാരം കേന്ദ്രീകരിക്കാനും മന്ത്രിമാരെ നോക്കുകുത്തിയാക്കാനും തീരുമാനമായി എന്ന രീതിയിൽ ” മാതൃഭൂമി’ നൽകിയ വാർത്ത നുണയാണെന്ന് , മുഖ്യമന്ത്രിയും നിയമമന്ത്രിയും വ്യക്തമാക്കിയിട്ടും വീണിടത്തെ സ്വന്തം വിസർജ്യത്തിൽ കിടന്ന് ഉരുളുകയാണ് പത്രം.

മന്ത്രിമാരിലും സെക്രട്ടറിമാരിലും നിക്ഷിപ്തമായ അധികാരങ്ങളിൽ കാലോചിതമായി എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് പരിശോധിച്ച് നിർദ്ദേശങ്ങൾ നൽകാൻ 2018ൽ സർക്കാർ സെക്രട്ടറിതല സമിതി രൂപവത്കരിച്ചിരുന്നു.

പ്രസ്തുത സമിതി മാറൂമി പറഞ്ഞ കണക്കുള്ള ചില നിർദ്ദേശങ്ങൾ സഹിതം റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ എന്ത് നടപടി വേണമെന്ന് തീരുമാനിക്കാൻ മാസങ്ങൾക്ക് മുൻപ് മന്ത്രിസഭയുടെ മുന്നിൽ ഫയൽ വന്നപ്പോൾ നിയമമന്ത്രി കൺവീനറായി ഒരു മന്ത്രിതല ഉപസമിതി രൂപ നൽകി.

ഈ സമതി വിഷയം ചർച്ച ചെയ്ത് തീരും മുൻപേ ഇതാ പിണറായി എല്ലാം കൈപ്പിടിയിൽ ഒതുക്കുന്നു എന്ന് ദു:സ്സൂചന മാതൃഭൂമി നൽകിയതിൽ ഒരത്ഭുതവുമില്ല. സർക്കാരിനെതിരെ ദിവസവും എന്തെങ്കിലും കള്ളക്കഥ കുത്തിപ്പൊക്കിയാലേ മാറൂമിക്ക് ഉറക്കം വരൂ.

ഒരു കള്ളം വാർത്തയാക്കി അതിൽ അന്തിച്ചർച്ച വച്ച് മുഖ്യമന്ത്രിയെ ഭള്ള് പറയുക എന്ന മകാരേഷ്യാനെറ്റാദികളുടെ പതിവു ശൈലി. സെക്രട്ടറിമാരെഴുതുന്നതൊക്കെ അന്തിമ തീരുമാനമാകുമെങ്കിൽ ഇവിടെ ആർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ കിട്ടുമായിരുന്നില്ല, പെൻഷൻ പ്രായം എന്നേ 60 ആയേനെ, സ്റ്റാറ്റ്യൂറ്ററി റേഷൻ സംബ്രദായം വർഷങ്ങൾക്ക് മുൻപേ നിന്നു പോയേനെ.

സെക്രട്ടറിമാർ പലതും നിർദ്ദേശിക്കും സർക്കാർ രാഷ്ട്രീയ നിലപാടും പ്രായോഗികതയും നോക്കി തീരുമാനിക്കും. റൂൾസ് ഓഫ് ബിസിനസിലെ പല വ്യവസ്ഥകളും കാലോചിതമായി പരിഷ്ക്കരിക്കേണ്ടവയാണ് എന്നത് സത്യം .

ബജറ്റിൽ തുക വകയിരുത്തിയാലും, ഏതെങ്കിലും വകുപ്പിന് പരമാവധി ചെലവാക്കാവുന്ന തുക രണ്ട് ദശകങ്ങൾക്ക് മുൻപ് നിശ്ചയിച്ചതാണ്. ഇതു പോലെ പല പദ്ധതി നിർവ്വഹണവും തടസപ്പെടും വിധമുള്ള സാങ്കേതിക നൂലാമാലകൾ മാറ്റാനുദ്ദേശിച്ച് രൂപം നൽകിയ സെക്രട്ടറി തല കമ്മിറ്റി ഒരു റിപ്പോർട്ട് നൽകിയാൽ ഉടൻ ” ഏകാധിപതിയാകാൻ ശ്രമിക്കുന്ന പിണറായി രാജിവെക്കണമെന്നൊക്കെ പറയുന്നത് അന്ധമായ വ്യക്തിവിദ്വേഷമാണ്. വിഷം നിറച്ച പേനയുന്തുകാരും അവർക്ക് കീഴ്പ്പെട്ടു നിൽക്കുന്ന രാഷ്ട്ര ശ്വാനന്മാരും ചുമ്മാ കുരച്ചു കൊണ്ടിരിക്കും. പക്ഷെ കുരയ്ക്കുന്ന പട്ടിക്ക് കടിക്കില്ല എന്നാണല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.