Home Politics അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ… ഇതിലെന്താണ് ബ്രേയ്ക്കിങ് ന്യൂസ്

അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ… ഇതിലെന്താണ് ബ്രേയ്ക്കിങ് ന്യൂസ്

SHARE

സ്വപ്ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിപ്പകര്‍പ്പിൽ അങ്ങനെയുണ്ട് ഇങ്ങനയുണ്ട് എന്ന തരത്തിൽ മിക്ക മാധ്യമങ്ങളും ഇന്ന് ബ്രേക്കിങ്ങ് നൽകിയിരുന്നു. എന്നാൽ ഇന്ന് മാധ്യമങ്ങൾ നിൽകിയ വാർത്തകളിൽ എതാണ് ബ്രേക്കിങ്ങ് ന്യൂസ് എന്ന വിമർശനം ഉയർത്തുകയാണ് ഡോ പ്രേംകുമാർ. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ബ്രേയ്ക്കിങ്ങായി മാധ്യമങ്ങൾ നൽകിയ വാർത്തെ അദ്ദേഹം വിമർശിച്ചുക്കുന്നത്.

”മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സുല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തി.’ കൂടിക്കാഴ്ച നടത്തുന്നതിൽ എന്താണ് കുഴപ്പം?
നടത്തുകയാണെങ്കിൽ അത് മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് നടത്തുക എന്നതല്ലേ നല്ലത്? പുത്തരിക്കണ്ടം മൈതാനത്ത് വെച്ച് ഈ മീറ്റിംഗ് നടത്താൻ പറ്റില്ലല്ലോ. പാലാരിവട്ടം പാലത്തിന്റെ മുകളിൽ തീരെയും പറ്റില്ല. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ… ഇതിലെന്താണ് ബ്രേയ്ക്കിങ് ന്യൂസ്?” എന്ന് അദ്ദേഹം ചോദിക്കുന്നു.

കൂടാതെ സ്വപ്നയുടെ മൊഴിയെന്ന് പറ‍ഞ്ഞ് മാധ്യമങ്ങളിൽ വന്ന ഒരോ കാര്യങ്ങളും വിശദീകരച്ചത് അതിൽ എന്താണ് ബ്രേയ്ക്കിങ്ങ് എന്ന് സംശയം ഉന്നയിക്കുകയാണ് അദ്ദേഹം. ഒരു ബ്രേയ്ക്ക് ആർക്കാണിഷ്ടമല്ലാത്തത്? എന്ന ചോദ്യത്തോടെയാണ് കുറിപ്പ് അവസാനിക്കുകന്നത്.

കുറിപ്പിന്റെ പൂർണരൂപം

സ്വപ്ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിപ്പകര്‍പ്പ് XYZ ന്യൂസിന് ലഭിച്ചു.നല്ല കാര്യമാണല്ലോ. അതിൽ സ്വപ്ന പറയുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
(എന്റെ കമന്റ് ഞാൻ പറയും; പിണങ്ങരുത്.)

1.’മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സുല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തി.’ കൂടിക്കാഴ്ച നടത്തുന്നതിൽ എന്താണ് കുഴപ്പം?
നടത്തുകയാണെങ്കിൽ അത് മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് നടത്തുക എന്നതല്ലേ നല്ലത്? പുത്തരിക്കണ്ടം മൈതാനത്ത് വെച്ച് ഈ മീറ്റിംഗ് നടത്താൻ പറ്റില്ലല്ലോ. പാലാരിവട്ടം പാലത്തിന്റെ മുകളിൽ തീരെയും പറ്റില്ല. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ… ഇതിലെന്താണ് ബ്രേയ്ക്കിങ് ന്യൂസ്?
2.’യു.എ.ഇ.കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവങ്കറിനായിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു.’
Yes…അങ്ങനെയല്ലേ വേണ്ടത്? മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയല്ലേ ആ കാര്യം ചെയ്യേണ്ടത്? വേറെ ആരെ ഏൽപ്പിക്കണമായിരുന്നു എന്നാണ് നിങ്ങൾ പറയുന്നത്?
കെ.പി.സി.സി. സെക്രട്ടറിമാരാണോ ഇക്കാര്യം ചെയ്യേണ്ടത്? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ… ഇതിലെന്താണ് ബ്രേയ്ക്കിങ് ന്യൂസ്?
3.’അന്നുമുതല്‍ എല്ലാകാര്യങ്ങള്‍ക്കും ശിവശങ്കര്‍ തന്നെ വിളിച്ചിരുന്നു.’മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കോൺസലിന്റെ സെക്രട്ടറിയെ വിളിക്കുന്നു. ആരെ വിളിക്കണമായിരുന്നു എന്നാണ് നിങ്ങൾ വിചാരിക്കുന്നത്? ബ്രാഞ്ച് സെക്രട്ടറിയെ വിളിക്കണമെന്നാണോ? അതോ പ്രസ് ക്ലബിൽ വിളിക്കണമെന്നാണോ? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ… ഇതിലെന്താണ് ബ്രേയ്ക്കിങ് ന്യൂസ്?
4.’കോൺസുലേറ്റിലെ സെക്രട്ടറിയായതു മുതൽ മുഖ്യമന്ത്രിക്കു തന്നെ അറിയാം എന്നും സ്വപ്ന പറഞ്ഞു.’UAE കോൺസുൽ, കേരളാ മുഖ്യമന്ത്രി എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉണ്ടായിരുന്ന ആളാണല്ലോ സ്വപ്ന? അറിയാം എന്ന് സ്വപ്ന പറയുന്നതിൽ എന്താണ് പ്രശ്‍നം? മുഖ്യമന്ത്രിയെ മാത്രമല്ലല്ലോ…പ്രതിപക്ഷ നേതാവിനെയും മറ്റ് മന്ത്രിമാരെയും ഒക്കെ പരിചയമുണ്ടെന്നല്ലേ അവർ പറയുന്നത്? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ… ഇതിലെന്താണ് ബ്രേയ്ക്കിങ് ന്യൂസ്?
5.’എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ വച്ചായിരുന്നു.’ഒഫീഷ്യൽ ആയ ഒരു മീറ്റിംഗ് ആയിരുന്നു അതെന്നുറപ്പാണല്ലോ.
അവിടെ വെച്ച് പരിചയപ്പെടുന്നതിൽ എന്താണ് അപാകം? കമലാ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ചായിരുന്നെങ്കിൽ ശരി. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ…
ഇതിലെന്താണ് ബ്രേയ്ക്കിങ് ന്യൂസ്?
ഒരു ബ്രേയ്ക്ക് ആർക്കാണിഷ്ടമല്ലാത്തത്?
ഡോ. പ്രേംകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.