Home Politics പി ടി തോമസ് എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണം

പി ടി തോമസ് എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണം

SHARE

പി ടി തോമസ് എം എൽ എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. പുറമ്പോക്ക് തോട് നികത്തിയ കേസിലാണ് അന്വേഷണം. അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. എംഎൽഎ ആയതിനാൽ സർക്കാർ അനുമതി ആവശ്യമായിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് അനുമതി ആവശ്യപ്പെട്ടത്.

കൊച്ചി കോർപ്പറേഷൻ 57ാം ഡിവിഷനിലാണ് നികത്തൽ, എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റി ഭൂമിയിലേക്ക് വഴി ഉണ്ടാക്കാനാണ് നികത്തൽ, ഇവിടെ ചതുപ്പു നിലം നികത്തി കളിസ്ഥലം, പാർക്ക് എന്നിവ നിർമ്മിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി സൊസൈറ്റി ഭൂമിയിലേക്ക് റോഡ് നിർമ്മാണത്തിനും തീരുമാനിച്ചു.

പി ടി തോമസ്എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. തീരുമാനത്തിനു പിന്നിൽ അഴിമതി ചൂണ്ടിക്കാട്ടി വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. ഇതേ തുടർന്നാണ് ഇപ്പോൾ സർക്കാർ അന്വേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.