Home Newspool ടി ആര്‍ പിയിലെ കള്ളക്കളി; അർണാബ് ഗോസ്വാമിയെ ഉടൻ ചോദ്യം ചെയ്യും, മലയാള ചാനലുകളും സംശയനിഴലിൽ

ടി ആര്‍ പിയിലെ കള്ളക്കളി; അർണാബ് ഗോസ്വാമിയെ ഉടൻ ചോദ്യം ചെയ്യും, മലയാള ചാനലുകളും സംശയനിഴലിൽ

SHARE

ടി ആര്‍ പി (ടെലിവിഷന്‍ റേറ്റിങ്​ പോയിന്റ്) റേറ്റിംഗില്‍ കൃത്രിമത്വം കാട്ടിയ സംഭവത്തിൽ റിപ്പബ്ലിക്ക് ടി വി ചാനൽ എം ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിയെ ഉടൻ മുംബൈ പൊലീസ് ചോദ്യം ചെയ്യും. റേറ്റിംഗില്‍ ഒന്നാമതെത്താന്‍ കൃത്രിമത്വം കാട്ടിയെന്നും പരസ്യ വരുമാനത്തിനായി റേറ്റിംഗില്‍ തട്ടിപ്പ്കൃ നടത്തിയെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് ചാനലുകളില്‍ അര്‍ണാബ് ഗോസാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവിയും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ പരംബിര്‍ സിംഗ് അറിയിച്ചു.
ടി ആര്‍ പി റേറ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ (ബാര്‍കോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ടി ആര്‍ പി റേറ്റിംഗ് അളക്കുന്ന രണ്ടായിരത്തിലധികം ബാരോമീറ്ററുകള്‍ മുംബൈയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥലങ്ങള്‍ രഹസ്യമാണ്. എന്നാല്‍ ഈ ബാരോമീറ്റര്‍ സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ട മുന്‍ ജീവനക്കാര്‍ അതിനെ സ്വാധീനിക്കുന്നതായി പൊലീസ് കണ്ടെത്തി.
രാജ്യത്തെ വാര്‍ത്താ പ്രവണതകളില്‍ സ്വാധീനം ചെലുത്തുന്നതിനെക്കുറിച്ചുള്ള ഒരു വലിയ വിശകലനത്തിന്റെ ഭാഗമായാണ് അന്വേഷണം, പ്രത്യേകിച്ചും സുശാന്ത് സിംഗ് രജപുത് കേസുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ എങ്ങനെ പ്രചരിപ്പിച്ചുവെന്നും അന്വേഷിക്കുന്നതായി മുംബൈ പൊലീസ് പറഞ്ഞു. വിവരം കേന്ദ്രസര്‍ക്കാരുമായി പങ്കുവെച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.

റിപ്പബ്ലിക്ക് ടി വി ബോക്സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടി ആര്‍ പി റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അർണാബ് അടക്കമുള്ളവരെ രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യും. ഇതിനായി സമൻസ് അയച്ചുകഴിഞ്ഞു. ഇതിനകം രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 28.8 ലക്ഷം രൂപയും പിടികൂടി. ഏഷ്യാനെറ്റ് എം ഡി രാജീവ് ചന്ദ്രശേഖരനും റിപ്പബ്ലിക്ക് ടിവിയിൽ ഓഹരിയുണ്ട്. ചാനലിന്റെ ഡയറക്റ്റർമാരിൽ ഒരാളാണിപ്പോൾ രാജീവ് ചന്ദ്രശേഖർ.

ടി ആര്‍ പി (ടെലിവിഷന്‍ റേറ്റിങ്​ പോയിന്റ്) റേറ്റിംഗില്‍ വൻതോതിൽ കൃത്രിമത്വം കാട്ടുന്നതായി കണ്ടെത്തിയതോടെ മലയാള ചാനലുകളും സംശയ നിഴലിലായി. വ്യാജവാർത്തകൾ പടച്ചുവിടുകയും ഇല്ലാത്ത കാര്യങ്ങൾ കുത്തിപ്പൊക്കി വിവാദം ഉണ്ടാക്കി റേറ്റിങ് കോട്ടൺ ശ്രമിക്കുന്ന പ്രവണതയാണ് മിക്ക മലയാള ചാനലുകൾക്കും. റേറ്റിങ്ങിൽ മലയാള ചാനലുകളും തട്ടിപ്പ് കാട്ടുന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.