Home Newspool തക്കുടുവിന്റെ നന്മ കെടാതെ സൂക്ഷിക്കാൻ പൊതിച്ചോറുമായി അവരെത്തി

തക്കുടുവിന്റെ നന്മ കെടാതെ സൂക്ഷിക്കാൻ പൊതിച്ചോറുമായി അവരെത്തി

SHARE

തൃശൂരിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകം ദുഃഖത്തിലാഴ്ത്തി നാട്ടിൽ നിന്നും പൊതിച്ചോറുകളുമായി അവർ എത്തി. തൃശൂർ മെഡിക്കൽ കോളേജിൽ പൊതിച്ചോറുകളുമായി അവരെത്തുമ്പോൾ ജീവനില്ലാത്ത സനൂപിന്റെ ശരീരം ആശുപത്രിയിൽ തിരിച്ചു പോക്ക് കാത്ത് കിടക്കുന്നുണ്ട്. പാവപെട്ട രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കാൻ രാത്രിയിൽ അവസാന വട്ട തയ്യാറെടുപ്പും പൂർത്തിയാക്കി മടങ്ങും വഴിയാണ് സനൂപിനെ ബി.ജെ.പി ആർ.എസ്.എസ് ക്രിമിനലുകൾ കുത്തി കൊലപ്പെടുത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട തക്കുടു കൊല്ലപ്പെട്ടിട്ടും അയാളുടെ നന്മ കെടാതെ പൊതിച്ചോറുകൾ എത്തിക്കുകയാണ് ഡി.വൈ.എഫ്.ഐ സഖാക്കൾ. ഒരിടത്ത് ഹൃദയം തകരുന്ന വേദനയിൽ പൊതിച്ചോർ വിതരണ ചെയ്യുന്ന സഹപ്രവർത്തകർ മറുവശത്ത് അതിന് നേതൃത്വം നൽകിയ നേതാവ് മരിച്ചു കിടക്കുന്നു.ഇതൊന്നുമറിയാതെ വിശപ്പടക്കാൻ പ്രതീക്ഷയോടെ കാത്ത് നിൽക്കുന്ന പാവപെട്ട മനുഷ്യരുടെ നിര അക്രമരാഷ്ട്രീയത്തിന്റെ അധാര്മികതയ്ക്ക് ഇതിനുമപ്പുറം എങ്ങനെയാണ് നിർവ്വചനങ്ങൾ നൽകുവാൻ കഴിയുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.