Home India രാഷ്ട്രീയ ഇര, റിയ ചക്രബർത്തിയെ ഉടൻ മോചിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗദരി

രാഷ്ട്രീയ ഇര, റിയ ചക്രബർത്തിയെ ഉടൻ മോചിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗദരി

SHARE

യുവ നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ നാർക്കോട്ടിക് ബ്യുറോ അറസ്റ്റ് ചെയ്ത റിയ ചക്രബർത്തിയെ ഉടൻ മോചിപ്പിക്കണമെന്ന് അധിർ രഞ്ജൻ ചൗധരി. ലോക് സഭയിൽ കോൺഗ്രസിന്റെ നേതാവ് കൂടിയായ ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുശാന്ത് സിങിനെ മയക്ക് മരുന്ന് നൽകി കൊലപ്പെടുത്തിയെന്നാണ് റിയക്കെതിരെയുള്ള ആരോപണം. എന്നാൽ ഇത് തെറ്റാണെന്ന് AAIIMS വ്യക്തമാക്കി കഴിഞ്ഞു. വിഷം നൽകി കഴുത്ത് ഞെരിച്ചല്ല കൊലപാതകമെന്ന് വിദഗ്ധ സംഘം ഒടുവിൽ പുറത്ത് വിട്ട റിപ്പോർട്ടിൽ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചൗധരി ട്വീറ്റ് ചെയ്തത്. അന്വേഷണത്തിന്റെ പേരിലുള്ള കൂടുതൽ പീഡനങ്ങൾക്ക് ഇട വരുത്താതെ എത്രയും പെട്ടെന്ന് റിയയെ മോചിപ്പിക്കണം എന്നാണ് ട്വീറ്റ്.

കേസിൽ റിയ ചക്രബർത്തി ബിജെപി യുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്ന് ചൗധരി നേരത്തെ പറഞ്ഞിരുന്നു. ഇനി ബിജെപി ഇറ്റ് സെൽ എഐഐഎംഎസ്സിലെ ഫോറൻസിക് വിഭാഗത്തിനെതിരെയാകും കള്ള പ്രചരണം നടത്തുക. മയക്ക് മരുന്ന് ഉപയോഗിച്ചതല്ല മരണ കാരണം എന്ന് കണ്ടെത്തിയതിനാകും ആ പ്രചരണം എന്നും ചൗധരി പറഞ്ഞു. ട്വീറ്റ് ഇങ്ങനെ

“We are all pained by the expiry of Sushant ji but he cannot be honoured by falsely implicating a lady as an accused, I have earlier said that Rhea Chakroborty was an innocent lady, she should be released without further harassment to her, she has been the victim of Political conspiracy (sic),”


സിബിഐക്ക് നൽകിയ ആറ് അംഗ ഫോറൻസിക് ഡോക്ടർമാരുടെ റിപ്പോർട്ടിൽ മരണത്തിൽ “വിഷം നൽകി കഴുത്ത് ഞെരിച്ച് കൊന്നു ” എന്ന വാദം തള്ളി കളഞ്ഞു. സുശാന്തിന്റെ മരണം അങ്ങനെ സംഭവിച്ചതല്ല എന്നാണ് വിലയിരുത്തൽ. ഇതോടെയാണ് കേസിൽ റിയ ചക്രബർത്തി നിരപരാധിയാണെന്ന് ചൗധരി ചൂണ്ടിക്കാട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.