Home India വി മുരളീധരനെതിരെ അന്വേഷണത്തിന് സാധ്യത

വി മുരളീധരനെതിരെ അന്വേഷണത്തിന് സാധ്യത

SHARE

യു എ ഇ യിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം ആസോസിയേഷൻ കൗൺസിൽ ഓഫ് മിനിസ്റ്റേ‍ഴ്സ് മീറ്റിംഗിൽ, പി ആർ കമ്പനി മാനേജർ സ്മിതാ മേനോനെ പങ്കെടുപ്പിച്ചുവെന്ന പരാതിയിൽ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ അന്വേഷണത്തിന് സാധ്യത. മന്ത്രി ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. സ്മിത ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമായിരുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച മറുപടി വ്യക്തമാക്കിയാണ് പരാതി നൽകിയിരിക്കുന്നത്.

മുരളീധരനോടൊപ്പം സ്മിതയും ഇന്ത്യൻ ഓഷ്യൻ റിം ആസോസിയേഷൻ കൗൺസിൽ ഓഫ് മിനിസ്റ്റേ‍ഴ്സ് മീറ്റിംഗിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പുറത്തു വന്നിരുന്നു. ഇന്ത്യൻ പ്രതിനിധി സംഘത്തിപ്പെടാത്ത സ്മിത ഔദ്യോ​ഗി മിറ്റിൽ പങ്കെടുത്തതിൽ ചട്ടംലംഘനം നടന്നതായാണ് വാദം. പി ആർ കമ്പനി മാനേജരായ സ്മിതയുടെ പങ്കാളിത്തം സംബന്ധിച്ച് മറ്റ് പല സംശയങ്ങളും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.