കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന് കെ.മുരളീധരൻ എം.പി. കേരളത്തോട് പോർ വിളിയുമായി കോൺഗ്രസ്

  SHARE

  സംസ്ഥാനത്തെ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ലോക്കഡോൺ ഒഴിവാക്കി കൊണ്ട് സ്ഥിതി നിയന്ത്രിക്കുന്നതിനാണ് സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പരത്തുമെന്നാണ് കോൺഗ്രസ് നേതാവും എം.പി.യുമായ കെ.മുരളീധരന്റെ നിലപാട്. നിലവിലെ നിയന്ത്രണങ്ങൾ ലംഘിക്കാൻ പ്രവർത്തകരോടും എം.പി.കൂടിയായ നേതാവ് ആഹ്വാനം ചെയ്തു. സെപ്റ്റംബർ മാസം വരെ നിയന്ത്രണത്തിലായിരുന്നു കോവിഡ് പ്രതിരോധം പ്രതിപക്ഷ സമരങ്ങളെ തുടർന്നാണ് വലിയ രീതിയിൽ വ്യാപിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. മരണ നിരക്കും, രോഗവ്യാപന നിരക്കും കൂട്ടുന്നതിൽ കഴമ്പില്ലാത്ത ഈ പ്രതിപക്ഷ സമരങ്ങൾ കാരണമായി എന്നതാണ് വസ്തുത. ഈ സാഹചര്യം മറികടക്കുന്നതിനാണു സംസ്ഥാനത്ത് ആളുകൾ കൂട്ടം കൂടുന്നതിൽ സർക്കാർ ഒക്ടോബർ മൂന്ന് മുതൽ ഒരു മാസത്തേക്ക് നിയന്ത്രങ്ങൾ ഏർപ്പെടുത്തുന്നത്. എന്നാൽ രോഗം വ്യാപിക്കുന്നതിന് തങ്ങളാൽ കഴിയുന്നത് എല്ലാം ചെയ്യുമെന്ന നിലപാടിലാണ് കോൺഗ്രസ്. വ്യാജ പേരിൽ കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റീവായ വിവരം മറച്ചു വെച്ച കെ.എസ.യു.നേതാവുൾപ്പടെ ഇതുവരെ നടത്തിയ മരണത്തിന്റെ വ്യാപാരത്തിന് മുതല്കൂട്ടാകുകയാണ് മുരളീധരന്റെ പ്രസ്താവന. കൺടൈന്മെന്റ് സോണുകളിൽ മാത്രമേ സർക്കാരിന് നിയത്രണങ്ങൾ ഏർപ്പെടുത്താനാകു എന്ന വിചിത്ര വാദമാണ് കെ.മുരളീധരൻ എം.പി.യുടേത്. 30 ഡിഗ്രി ചൂടിന് മുകളിൽ കൊറോണ വൈറസ് ജീവിക്കില്ല എന്നായിരുന്നു കെ.മുരളീധരൻ എം.പി.മുൻപ് നടത്തിയ പ്രസ്താവന.

  സമരങ്ങളെ തളയ്ക്കാനാണ് സർക്കാർ നീക്കമെന്നാണ് നിയമലംഘനം നടത്തുന്നതിന് ആഹ്വാനം ചെയ്യാൻ കാരണം എന്നാണ് മുരളീധരൻ നൽകുന്ന വിശദീകരണം. സാഹചര്യം പരിഗണിച്ച് യു.ഡി.എഫ് നേതൃത്വം സമരങ്ങൾ നിർത്തി വെക്കുന്നതായി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. സമരങ്ങളെല്ലാം പാളുകയും, ഗ്രൂപ്പ് തർക്കം മുറുകുകയും ചെയ്യുന്ന സാഹചര്യമാണ് കോൺഗ്രസിൽ. ഇതിനിടയിൽ തന്റെ നിലനിൽപ്പ് ഉറപ്പാക്കാൻ കെ.മുരളീധരൻ എം.പി കാണിക്കുന്ന ഈ അസംബന്ധ പ്രചരണം പ്രവർത്തകർ ഏറ്റെടുത്താൽ കേരളത്തിന് വലിയ തിരിച്ചടിയാകും. കൊറോണ പ്രതിരോധത്തിൽ ഇപ്പോഴും മികവ് തുടരുന്ന സർക്കാരിനെ കരി വാരി തേക്കാൻ സംസ്ഥാനത്തെ ജനങ്ങളെ കുരുതി കൊടുക്കാൻ പോലും തയ്യാറാണ് കോൺഗ്രസ്. കെ.മുരളീധരൻ എം.പി.യുടെ പരസ്യമായ നിയമലംഘനത്തിനുള്ള ആഹ്വാനം ഇക്കാര്യം വ്യക്തമാക്കുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.