Home Kerala അമ്പലങ്ങൾക്ക് പള്ളികളെക്കാൾ കറണ്ട് ചാർജ് ആർ.എസ്.എസ് പ്രചരണത്തിന് മണിയാശാന്റെ മറുപടി

അമ്പലങ്ങൾക്ക് പള്ളികളെക്കാൾ കറണ്ട് ചാർജ് ആർ.എസ്.എസ് പ്രചരണത്തിന് മണിയാശാന്റെ മറുപടി

SHARE

അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന ഉപകരണങ്ങളായി വാട്സാപ്പും ഫേസ്ബുക്കും മാറുകയാണ്. രാഷ്ട്രീയ ലക്‌ഷ്യം വെച്ച് നടത്തുന്ന ബോധപൂർവമായ ശ്രമമാണ് ഇത്തരം വാട്സാപ്പ് ഫോർവേഡുകൾ എന്ന് പലർക്കും അറിയില്ല. അത്തരം മെസ്സേജുകളുടെ യാഥാർഥ്യം ഒരിക്കലും പുറത്ത് വരികയുമില്ല. ഈയടുത്തതായി കേരളം വൈദ്യുതി വകുപ്പിനെതിരെയും ഇത്തരം നുണക്കഥകൾ പടച്ച് വിടുകയാണ് ചില കൂട്ടർ.ക്ഷേത്രങ്ങൾക്ക് പള്ളികളെക്കാൾ ചാർജ് ഈടാക്കുന്നു എന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളാണ് പറന്നു നടക്കുന്നത്. ഇതിനെതിരെ വകുപ്പ് മന്ത്രി എം.എം മണി തന്നെ രംഗത്ത് വന്നു. രാഷ്ട്രീയ ലാഭം വെച്ച് പടച്ചു വിടുന്ന ശുദ്ധ അസംബന്ധം ആണ് ഇതെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ ആരാധനാലയങ്ങൾക്കും ഒരേ ചാർജ് ആണ്. എല്ലാ ആരാധനാലയങ്ങൾക്കും 500 യൂണിറ്റിന് താഴെ യൂണിറ്റിന് 5 രുപ 70 പൈസയും അതിന് മുകളിൽ 6 രൂപ 50 പൈസയുമാണ് നിരക്ക്. ഫിക്സഡ് ചാർജ്ജ് പ്രതിമാസം 65 രൂപ. ഇതാണ് റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച നിരക്ക്. അതിന് അമ്പലമെന്നോ പള്ളിയെന്നോ വ്യത്യാസമില്ല.

ഗവൺമെൻ്റിനും ഇടതുപക്ഷത്തിനും എതിരെ യു.ഡി.എഫും ബിജെപിയും ചില മാധ്യമങ്ങളും നടത്തുന്ന അസത്യ പ്രചരണങ്ങൾ പൊതുജനം അർഹിക്കുന്ന അവജ്ഞയോടെ തളളിക്കളയുക തന്നെ ചെയ്യും എന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം

നിരന്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നത് ചില രാഷ്ട്രീയ കുബുദ്ധികളുടെ രീതിയായി മാറിയിരിക്കുന്നു. കുറച്ച് നാളുകളായി, ഹിന്ദു ക്ഷേത്രങ്ങൾക്ക് ക്രിസ്ത്യൻ മുസ്ലീം ദേവാലയങ്ങളേക്കാൾ ഉയർന്ന വൈദുതി ചാർജ്ജ് ഈടാക്കുന്നു
എന്ന് ചിലർ പ്രചരിപ്പിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ ഗവൺമെൻ്റിനെതിരേ തിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിത്. ഒരടിസ്ഥാനവുമില്ലാത്ത ശുദ്ധ അസംബന്ധം.
എന്താണ് വാസ്തവം?
എല്ലാ ആരാധനാലയങ്ങൾക്കും 500 യൂണിറ്റിന് താഴെ യൂണിറ്റിന് 5 രുപ 70 പൈസയും അതിന് മുകളിൽ 6 രൂപ 50 പൈസയുമാണ് നിരക്ക്. ഫിക്സഡ് ചാർജ്ജ് പ്രതിമാസം 65 രൂപ. ഇതാണ് റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച നിരക്ക്. അതിന് അമ്പലമെന്നോ പള്ളിയെന്നോ വ്യത്യാസമില്ല.
മുഖ്യമന്ത്രിക്കും ഗവൺമെൻ്റിനും ഇടതുപക്ഷത്തിനും എതിരെ യു.ഡി.എഫും ബിജെപിയും ചില മാധ്യമങ്ങളും നടത്തുന്ന അസത്യ പ്രചരണങ്ങൾ പൊതുജനം അർഹിക്കുന്ന അവജ്ഞയോടെ തളളിക്കളയുക തന്നെ ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.