Home Kerala സപ്ലൈകോ കിറ്റ് വിതരണം ആരംഭിച്ചു

സപ്ലൈകോ കിറ്റ് വിതരണം ആരംഭിച്ചു

SHARE

പഞ്ചസാര, ആട്ട, ഉപ്പ്,കടല, ചെറുപയർ, സാമ്പാർ പരിപ്പ്, വെളിച്ചെണ്ണ,മുളക്പൊടി എന്നിവയാണ് ഇത്തവണത്തെ കിറ്റിൽ ഉൾപ്പെടുന്ന വിഭവങ്ങൾ. എഎവൈ കാർഡുടമകൾക്ക് വ്യാഴാഴ്‌ചമുതൽ 28 വരെയും 29, 30 തീയതികളിൽ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും കിറ്റ് ലഭിക്കും.
കോവിഡ് കാലത്തെ പ്രതിസന്ധി മുന്നിൽകണ്ട്‌ സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ ഈ മാസ വിതരണം ഇന്ന് മുതൽ ആരംഭിക്കും. സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക്‌ നാല്‌ മാസം(ഡിസംബർവരെ) റേഷൻ കട വഴിയാകും കിറ്റ്‌ നൽകുക. ഉദ്ഘാടനം വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചങ്ങിൽ ഭക്ഷ്യമന്ത്രി പി തിലോത്തമൻ അധ്യക്ഷനാകും. ഒക്‌ടോബർ 15നകം വിതരണം പൂർത്തിയാക്കും. നാല്‌ മാസത്തേക്ക്‌ 1800 കോടി രൂപയാണ്‌ പദ്ധതിക്കായി വിനിയോഗിക്കുക.

കിറ്റ് വിതരണം ഇങ്ങനെ
കാർഡ് അവസാന നമ്പർ –- വിതരണ ദിവസം
0 –- 24 .
1–- 25.
2 –- 26.
3,4,5–- 28.
6,7,8–- 29
പിങ്ക് കാർഡ്‌ 0,1,2, –- 30.
മഞ്ഞ കാർഡിലെ ബാക്കിയുള്ള ഗുണഭോക്താക്കൾക്കും 30 നൽകും..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.