കൊറോണ സ്പ്രെഡിങ് യൂണിയൻ പേരും മേൽവിലാസവും അണ്ണൻ തരും കെ.എസ്.യു വിനെതിരെ ട്രോൾ മഴ

  SHARE

  കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് കള്ളപ്പേരിൽ കോവിഡ് ടെസ്റ്റ് നടത്തുകയും ആ വിവരം മറച്ചു വെക്കുകയും ചെയ്ത സംഭവത്തിൽ കെ.എസ്.യു വിനെതിരെ ട്രോൾ പൊങ്കാല. കൊറോണ സ്പ്രെഡിങ് യൂണിയൻ എന്ന ഹാഷ് ടാഗാണ് ട്രോളുകളിൽ ഹിറ്റ് ആകുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വയറലായി കൊണ്ടിരിക്കുന്ന ടാഗ് ക്യാമ്പയിനിൽ വൈദ്യുത വകുപ്പ് മന്ത്രി എം.എം. മണി യും പങ്കെടുത്തു. ” ചായ കുടിച്ചാൽ കാശ് അണ്ണൻ തരും കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും മേൽവിലാസവും വേറെ അണ്ണൻ തരും” എന്നായിരുന്നു മണിയാശാന്റെ പോസ്റ്റ്. ഉത്തരവാദിത്ത പരമായി പെരുമാറേണ്ട കോൺഗ്രസിന്റെ യുവ നേതാവ് കാട്ടിയ അനാസ്ഥ അണികൾക്കിടയിലും ആശങ്ക പരാതി. കൊറോണ പോസിറ്റീവായ വിവരം മറച്ചു വെക്കുകയും, സമ്പർക്കത്തിലുണ്ടായിരുന്നവരെ വിവരം അറിയിക്കാനോ അഭിജിത് ശ്രമിച്ചില്ല. കെ.എം.അഭി എന്ന പേരിൽ വന്ന രോഗിയെ തിരിച്ചറിയാനകത്തെ വന്നപ്പോൾ പഞ്ചായത്ത് പോലീസിൽ പരാതി നൽകി. തുടർന്നാണ് വിഷയം പുറം ലോകം അറിയുന്നത്. സെക്രെട്ടറിയേറ്റ് സമരത്തിലുൾപ്പടെ സജീവ സാന്നിധ്യമായിരുന്ന അഭിജിത്തിന്റെ സമ്പർക്ക പട്ടികയിൽ പോലീസും ഉൾപെടും. സംസ്ഥാനത്ത് രോഗം വ്യാപകമാകുമ്പോൾ അതിന് ഇന്ധനം പകരുകയാണ് ഇത്തരം കുട്ടി നേതാക്കളുടെ അപക്വമായ ഇടപെടലുകൾ.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.