Home Kerala അഭിജിത് ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടു നേതാക്കൾ ആശങ്കയിൽ

അഭിജിത് ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടു നേതാക്കൾ ആശങ്കയിൽ

SHARE

കള്ളപ്പേരിൽ കോവിഡ് ടെസ്റ്റ് നടത്തി പൊസിറ്റീവായിട്ടും വിവരം മറച്ച് വെച്ച കെ.എസ്.യു നേതാവ് അഭിജിത്തിന്റെ നടപടിയിൽ നേതാക്കൾക്കും അതൃപ്തി. ദിവസങ്ങൾക്ക് മുൻപ് ഉമ്മൻ ചാണ്ടിയുടെ 50 വർഷങ്ങൾ എന്ന പരിപാടിയിൽ ഉമ്മൻ ചാണ്ടിയുൾപ്പടെ മുതിർന്ന നേതാക്കളുമായി അഭിജിത് വേദി പങ്കിട്ടിരുന്നു. രോഗ വിവരം പുറത്ത് വന്നതോടെ നേതാക്കളും ആശങ്കയിലാണ്. അഭിജിത്തിന്റെ സമ്പർക്ക പട്ടിക ഇനിയും വ്യക്തമായിട്ടില്ല. ഈ പരിപാടിയിൽ പങ്കെടുത്ത നേതാക്കൾ ഉൾപ്പടെ ക്വാറന്റിനിൽ പോകേണ്ടി വരുന്ന അവസ്ഥയാണ്. ഈ മാസം 17 വ്യാഴാഴ്ചയാണ് പരിപാടി നടന്നത്. എന്നാൽ ചൊവ്വാഴ്ച അതായത് 15 മുതൽ ക്വാറന്റിനിൽ ആയിരുന്നു എന്നാണ് മാധ്യമങ്ങളോട് അഭിജിത് പ്രതികരിച്ചത്. അങ്ങനെയെങ്കിൽ യുവ നേതാവ് കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് രോഗവ്യാപനത്തിന് മനപൂർവം ഇട വരുത്തുകയായിരുന്നു. ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ഇതിനോടകം നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. രോഗ വ്യാപനം രൂക്ഷമാക്കുന്നതിൽ ഇത്തരം നടപടികൾ കാര്യമായി ബാധിക്കും. അഭിജിത്തിന്റെ സമ്പർക്കത്തിലുൾപ്പെടുന്ന നിരവധി പേർ തുടർന്ന് സമരങ്ങളിൽ പങ്കെടുത്തതായിട്ടാണ് സൂചന. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ കടുത്ത വെല്ലുവിളിയാകും ആരോഗ്യ കേരളം നേരിടുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.