Home Kerala ഡൽഹി കലാപം ബൃന്ദ കാരാട്ട്, പ്രശാന്ത് ഭൂഷൺ എന്നിവർക്കെതിരെയും കേസ്

ഡൽഹി കലാപം ബൃന്ദ കാരാട്ട്, പ്രശാന്ത് ഭൂഷൺ എന്നിവർക്കെതിരെയും കേസ്

SHARE

ഡൽഹി കലാപക്കേസ്: ബൃന്ദ കാരാട്ടിന് പിന്നാലെ പ്രശാന്ത് ഭൂഷണിന്റേയും കവിതാ കൃഷ്ണന്റെയും പേരുകള്‍ കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം
ഡൽഹി കലാപക്കേസിൽ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, സി പി ഐ നേതാവ് ആനി രാജ, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍ എന്നിവർക്ക് പിന്നാലെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍, സി പി ഐ എം എല്‍ നേതാവ് കവിതാ കൃഷ്‌ണൻ എന്നിവരെ കൂടി ഉൾപ്പെടുത്തി ഡൽഹി
പൊലീസിന്റെ കുറ്റപത്രം. ഇവര്‍ക്ക് പുറമെ ശാസ്ത്രജ്ഞന്‍ ഗൗഹര്‍ റാസ, വിദ്യാര്‍ത്ഥി നേതാവ് കവാള്‍ പ്രീത് കൗറിന്റെയും എന്നിവരുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കലാപക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ ഖാലിദ് സൈഫിയുടെയും മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത്ത് ജഹാനിന്റെയും മൊഴികൾ പ്രകാരമാണ് ഇവരെ ഉൾപ്പെടുത്തിയതെന്നാണ് പൊലീസിന്റെ
വാദം. ഡൽഹിയിലെ ഖുറേജിയില്‍ നടന്ന ഒരു പ്രസംഗവുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് ഭൂഷന്റെ പേര് ഉള്‍പ്പെടുത്തിയത്. ഖുറേജിയില്‍ വെച്ച് തന്നെ നടന്ന മറ്റൊരു പ്രസംഗത്തില്‍ ‘മുസ്‌ലിങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാരോപിച്ചാണ് ഗൗഹര്‍ റാസയുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസിൽ യു എ പി എ പ്രകാരം അറസ്റ്റ് ചെയ്ത ഷാദാബ് അഹ്മദിന്റെ മൊഴിയില്‍ കവിതാ കൃഷണനുള്‍പ്പെടെയുള്ളവരുടെ പേരുകൾ പറഞ്ഞുവെന്നതും പൊലീസ് പറയുന്നു. പൗരത്വ നിയമത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് സിപിഎം നേതാവ് ബൃന്ദ കാരാട്ടിനെതിരെ ദല്‍ഹി പോലീസിന്റെ കുറ്റപത്രം. ബൃന്ദ കാരാട്ടിന്റെ പ്രകോപനമായ പ്രസംഗം കലാപത്തിലേക്ക് വഴിവെച്ചതായി പൊലീസ് പറയുന്നു. ബൃന്ദ കാരാട്ടിനൊപ്പം കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, ഉദിത് രാജ് എന്നിവര്‍ക്കെതിരേയും കുറ്റപത്രം നല്‍കിയിട്ടുണ്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
നേരത്തെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.